ലോകത്ത് 3.48 കോടി കോവിഡ് ബാധിതര്‍; മരണസംഖ്യ 1,032,709

author

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിതുടരുകയാണ്. കണക്കുകള്‍ പ്രകാരം 34,817,610 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത് . 1,032,709 ആണ് ലോകത്തെ ആകെ മരണസംഖ്യ . അതേസമയം, 25,881,196 പേര്‍ കൊവിഡില്‍ നിന്ന് മുക്തി നേടി. അമേരിക്ക, ഇന്ത്യ , ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തിയഞ്ച് ലക്ഷം കടന്നു. ഇതുവരെ 7,549,299 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 213,523 പേര്‍ മരണമടഞ്ഞു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,774,463 ആയി.

ഇന്ത്യയില്‍ ഇതുവരെ 64 ലക്ഷത്തിലധികം പേ‌ര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് മരണം ഒരു ലക്ഷം കടന്നു . എന്നാല്‍ രോഗമുക്തി നിരക്കില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തുതന്നെ തുടരുകയാണ് . ഇതുവരെ 53,52,078 പേരാണ് സുഖം പ്രാപിച്ചത്. രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് മൂന്നാമത് . രാജ്യത്ത് ഇതുവരെ 4,882,231 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് . 145,431 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചത് . രോഗമുക്തി നേടിയവരുടെ എണ്ണം 4,232,593 ആണ് .

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്​കൂള്‍ തുറക്കല്‍ നിര്‍ബന്ധമല്ലെന്ന്​ ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: ഒക്​ടോബര്‍ 15ന്​ സ്​കൂള്‍ തുറക്കുന്നത്​ സംബന്ധിച്ച ഉത്തരവില്‍ വ്യക്​തതയുമായി കേന്ദ്രആഭ്യന്തര മന്ത്രാലയം. സ്​കൂള്‍ തുറക്കുന്നത്​ നിര്‍ബന്ധമല്ലെന്ന്​ വെള്ളിയാഴ്​ച ഇറക്കിയ പുതിയ ഉത്തരവില്‍ വ്യക്​തമാക്കുന്നു. ഒക്​ടോബര്‍ 15 മുതല്‍ സ്​കുളുകള്‍ക്കും കോച്ചിങ്​ സെന്‍ററുകള്‍ക്കും തുറന്ന്​ പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അണ്‍ലോക്ക്​ 5ന്‍െറ ഭാഗമായാണ്​ സ്​കൂളുകളുടെ പ്രവര്‍ത്തനത്തിന്​ ഇളവ്​ അനുവദിച്ചത്​​. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാനങ്ങള്‍ക്ക്​ എടുക്കാമെന്നും വ്യക്​തമാക്കിയിരുന്നു. സ്​കൂള്‍ അധികൃതരുമായി കൂടിയാലോചിച്ച്‌​ കോവിഡ്​ സ്ഥിതി വിലയിരുത്തി മാത്രം […]

You May Like

Subscribe US Now