ലോക്ഡൗണ്‍ അഞ്ചാംഘട്ട ഇളവുകള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും

author

രാജ്യത്ത് അണ്‍ലോക്ക് നാലിന്റെ കാലാവധി ഇന്ന് അവസാനിക്കും. അണ്‍ലോക്ക് 5 ന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. സ്കൂളുകളും കോളേജുകളും ഉടന്‍ തുറക്കില്ലെങ്കിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അണ്‍ലോക്ക് അഞ്ചില്‍ നല്‍കിയേക്കും. ലാബുകളുടെ ഉള്‍പ്പെടെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കുമെന്നാണ് സൂചന.

സിനിമ ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിരുന്നു. ഇതു സംബന്ധിച്ചും തീരുമാനമുണ്ടായേക്കും. നിയന്ത്രണങ്ങളോടെ സിനിമശാലകള്‍ പ്രവ‍ര്‍ത്തിക്കുന്നത് കൊണ്ട് സാമ്ബത്തികമായി ഗുണമില്ലെന്ന് സംഘടനകള്‍ കേന്ദ്രസ‍ര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതില്‍ ഇളവിന് സര്‍ക്കാര്‍ തയ്യാറാകുമോ എന്നാണ് അറിയേണ്ടേത്.

നീന്തല്‍ കുളങ്ങള്‍, എന്‍്റ‍ര്‍ടെയ്ന്‍മെന്‍്റ് പാര്‍ക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തന അനുമതി സംബന്ധിച്ചും സര്‍‍ക്കാര്‍ തല ചര്‍ച്ചകള്‍ നടക്കുകയാണ്. അതേസമയം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 61 ലക്ഷത്തിലേക്ക് എത്തി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പോലിസ് റിക്രൂട്ട്‌മെന്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച: ബിജെപി നേതാവിനും മുന്‍ ഡിഐജിക്കും ലുക്ക് ഔട്ട് നോട്ടീസ്

ഗുവാഹത്തി: പോലിസ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ബിജെപിയുടെ നേതാവായ ദിബാന്‍ ദേകയ്ക്കും മുന്‍ ഡിഐജി പി കെ ദത്തയ്ക്കുമെതിരേ അസം പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സപ്തംബര്‍ 20ന് പരീക്ഷ തുടങ്ങി മിനിറ്റുകള്‍ക്ക് ശേഷം സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ 20ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പ്രധാന പ്രതികളെന്ന് പോലിസ് പറയുന്ന ബിജെപി നേതാവ് ദിബാന്‍ ദേകയും മുന്‍ ഡെപ്യൂട്ടി […]

You May Like

Subscribe US Now