ലോക്​ഡൗണ്‍ കാലത്ത് വെറുതെയിരുന്നില്ല; പൂര്‍ത്തിയാക്കിയത് 50 ഓണ്‍ലൈന്‍ കോഴ്സുകള്‍

author

നന്മണ്ട: കോവിഡ് കാലം പലര്‍ക്കും വിരസതയുടേതാണ്. എന്നാല്‍, കൂളിപ്പൊയിലിലെ കുറുപ്പശ്ശന്‍കണ്ടി ഷാഹിദ് കോവിഡ് കാലം ത​െന്‍റ അറിവ് പതിന്മടങ്ങ് വര്‍ധിപ്പിച്ച ആവേശത്തിലാണ്. ലോകത്തി​െന്‍റ വിവിധ ഭാഗങ്ങളിലുള്ള യൂനിവേഴ്സിറ്റികളില്‍നിന്ന് വ്യത്യസ്​തമായ വിഷയങ്ങളുമായി ബന്ധപ്പെട്ട 50 ഓണ്‍ലൈന്‍ കോഴ്സുകളാണ് ഷാഹിദ് കോവിഡ്​ കാലത്ത് പൂര്‍ത്തിയാക്കിയത്.

വാഴക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സാമൂഹ്യശാസ്ത്രം അധ്യാപകനായ കെ.കെ. ഷാഹിദിന് ‘സര്‍ട്ടിഫിക്കറ്റ് ശേഖരണം’ മുമ്ബേ തന്നെ ഹരമാണ്. സാമ്ബത്തിക ശാസ്ത്രത്തിലും രാഷ്​ട്രതന്ത്രത്തിലും സൈക്കോളജിയിലും ബിരുദാനന്തര ബിരുദമുള്ള ഷാഹിദ് അഞ്ചുവര്‍ഷം കേരള പൊലീസിലും എട്ടുവര്‍ഷം വിദ്യാഭ്യാസ വകുപ്പില്‍ ക്ലര്‍ക്കായും പ്രൈമറി സ്കൂള്‍ അധ്യാപകനുമായതിനു ശേഷമാണ് ഇവിടെ എത്തിനില്‍ക്കുന്നത്. ബിരുദാനന്തര ബിരുദത്തോടൊപ്പം പി.ജി.ഡി.ഇ.എം.എ, സി.എം.എല്‍.ഡി തുടങ്ങിയ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും പൂര്‍ത്തിയാക്കിയിരുന്നു.

വിദ്യാഭ്യാസ കുതുകികള്‍ക്ക് ലോക്ഡൗണ്‍ കാലം ഫലപ്രദമായി ഉപയോഗിക്കാനായി വിവിധ യൂനിവേഴ്സിറ്റികളുടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ചെയ്യാനവസരമൊരുക്കുന്ന മൂക് (മാസിവ് ഓപണ്‍ ഓണ്‍ലൈന്‍ കോഴ്സ്) വഴി കോഴ്സിറ (COURSERA) പ്ലാറ്റ്ഫോമിലൂടെയാണ് കോഴ്സുകള്‍ പൂര്‍ത്തീകരിച്ചത്. ഫാറൂഖ് ട്രെയിനിങ്​ കോളജി​െന്‍റ സ്പോണ്‍സര്‍ഷിപ്പിലായിരുന്നു പഠനം. അമേരിക്ക, ബ്രിട്ടന്‍, പാരിസ്, ആസ്ട്രേലിയ തുടങ്ങി നിരവധി വിദേശ രാഷ്​ട്രങ്ങളിലെ പ്രസിദ്ധമായ കോളറാഡോ, വിര്‍ജീനിയ, കേപ്ടൗണ്‍, പിറ്റ്സ്ബര്‍ഗ്, ലണ്ടന്‍ തുടങ്ങിയ യൂനിവേഴ്സിറ്റികളുടെ ഹ്രസ്വകാല കോഴ്സുകളാണ് ഷാഹിദ് പൂര്‍ത്തിയാക്കിയത്.

സൈക്കോളജിയില്‍ ഏഴ്​, മാനവിക വിഷയങ്ങളില്‍ 11, വിദ്യാഭ്യാസം -ഒമ്ബത്​, ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അഞ്ച്​, കോവിഡ്-19മായി ബന്ധപ്പെട്ട രണ്ടു കോഴ്സുകള്‍, പഠനവൈകല്യമുള്ളവരുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട 11 കോഴ്‌സുകള്‍, ലീഡര്‍ഷിപ്പുമായി ബന്ധപ്പെട്ട അഞ്ചു കോഴ്സുകള്‍ എന്നിവയാണ് ചുരുങ്ങിയ കാലംകൊണ്ട് ഷാഹിദ്​ പൂര്‍ത്തീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

താനൂരില്‍ മല്‍സ്യബന്ധനത്തിന് പോയ മൂന്ന് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് 9 പേരെ കാണാതായി

മലപ്പുറം: പൊന്നാനിയില്‍ നിന്നും താനൂരില്‍ നിന്നുമായി മല്‍സ്യബന്ധനത്തിന് പോയ മൂന്ന് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് ഒന്‍പതുപേരെ കാണാതായി. നാലു പേരുമായി പോയ നൂറുല്‍ ഹുദ പൊന്നാനി നായര്‍തോട് ഭാഗത്തു വച്ചാണ് മറിഞ്ഞത്. മൂന്നുപേര്‍ നീന്തിക്കയറി. കാണാതായ പൊന്നാനി സ്വദേശി കബീറിനായി തിരച്ചില്‍ തുടരുകയാണ്. താനൂരില്‍ നിന്ന് പോയ ബോട്ടിലെ രണ്ടുപേരെയാണ് കാണാതായത്. മൂന്നുപേര്‍ നീന്തിക്കയറി. പൊന്നാനിയില്‍ നിന്ന് ആറു പേരുമായി പോയ ബോട്ട് നടുക്കടലില്‍ കുടുങ്ങിക്കിടക്കുകയാണ്. ബോട്ടില്‍ വിള്ളലുണ്ടെന്നും കടല്‍ പ്രക്ഷുബ്ധമെന്ന് […]

You May Like

Subscribe US Now