ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ 10ലക്ഷം കടന്നു

author

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : ലോകത്ത് കോവിഡ് ബാധിച്ചുള്ള മ​ര​ണ​ങ്ങ​ള്‍ 10ലക്ഷം കടന്നു. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ മീ​റ്റ​റും പു​റ​ത്ത് വിട്ട കണക്കുകള്‍ പ്രകാരം 1,006,090 പേരാണ് ഇതുവരെ മരിച്ചത്. ആ​ഗോ​ള ത​ല​ത്തി​ല്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 33,542,653 ആയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പു​തി​യ​താ​യി 229,486 രോ​ഗ​ബാ​ധി​ത​രാ​യ​പ്പോ​ള്‍, 24 മ​ണി​ക്കൂ​റി​നി​ടെ 3,798 പേ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞത്. രോ​ഗ​മു​ക്തി നേടിയവരുടെ എണ്ണം 24,871,789ആയി ഉയര്‍ന്നു. 7,664,774 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 65,403 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, കൊ​ളം​ബി​യ, പെ​റു, സ്പെ​യി​ന്‍, മെ​ക്സി​ക്കോ, അ​ര്‍​ജ​ന്‍​റീ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ആ​ദ്യ പ​ത്തി​ലു​ള്ള​ത്. അ​മേ​രി​ക്ക-7,361,387, ഇ​ന്ത്യ-6,143,019, ബ്ര​സീ​ല്‍-4,748,327, റ​ഷ്യ-1,159,573, കൊ​ളം​ബി​യ-818,203, പെ​റു-808,714, സ്പെ​യി​ന്‍-748,266, മെ​ക്്സി​ക്കോ-730,317, അ​ര്‍​ജ​ന്‍​റീ​ന-723,132, ദ​ക്ഷി​ണാ​ഫ്രി​ക്ക-671,669 എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ദ്യ പ​ത്തിലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം. ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-209,777, ഇ​ന്ത്യ-96,351, ബ്ര​സീ​ല്‍-142,161, റ​ഷ്യ-20,385, കൊ​ളം​ബി​യ-25,641, പെ​റു-32,324, സ്പെ​യി​ന്‍-31,411, മെ​ക്സി​ക്കോ-76,430, അ​ര്‍​ജ​ന്‍​റീ​ന-16,113, ദ​ക്ഷി​ണാ​ഫ്രി​ക്ക-16,586.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശിവസേന-ബിജെപി ചര്‍ച്ച; സഖ്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ കോണ്‍ഗ്രസും എന്‍സിപിയും

മഹാരാഷ്ട്രയില്‍ ശിവസേന നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ കടുത്ത അതൃപ്തി വ്യക്തമാക്കി കോണ്‍ഗ്രസും എന്‍സിപിയും. ബിജെപിയുമായി നടത്തുന്ന ചര്‍ച്ചകള്‍ നിലവിലുള്ള ധാരണകള്‍ക്ക് വിരുദ്ധമാണെന്ന് ഇരുപാര്‍ട്ടികളും ശിവസേന നേതൃത്വത്തെ അറിയിച്ചു. അതേസമയം സഞ്ജയ് റാവത്ത്- ദേവേന്ദ്ര ഫഡ്‌നാവിസ് കൂടിക്കാഴ്ചയ്ക്ക് തുടര്‍ച്ചയായി ശിവസേന- ബിജെപി ആശയവിനിമയം ശക്തമായെന്നാണ് വിവരം. പല കാരണങ്ങള്‍ കൊണ്ട് ബിജെപിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ശിവസേന നേതൃത്വം ആഗ്രഹിക്കുന്നു എന്ന് കഴിഞ്ഞ ആഴ്ചകളില്‍ അഭ്യൂഹം ഉണ്ടായിരുന്നു. ഇതിനെ ശരിവയ്ക്കുന്ന നീക്കങ്ങളാണ് സംഭവിക്കുന്നത്.എന്നാല്‍ […]

You May Like

Subscribe US Now