വഞ്ചിയൂര്‍ കോടതിയിലെ കയ്യാങ്കളി; നാല്‍പ്പതോളം അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു

author

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ കയ്യാങ്കളിയില്‍ നാല്‍പ്പതോളം അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ബെഞ്ച് ക്ലാര്‍ക്കായ നിര്‍മ്മലാനന്ദനെ ആക്രമിച്ചതിനാണ് കേസ്. കേസ് വിവരങ്ങള്‍ ചോദിച്ചതിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നുളള തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു.

ജാമ്യഹര്‍ജിയുമായി ബന്ധപ്പെട്ട തീയതി എടുക്കാന്‍ വേണ്ടിയാണ് ജൂനിയര്‍ അഭിഭാഷകര്‍ ക്ലാര്‍ക്കിനെ സമീപിച്ചത്. താന്‍ തിരക്കിലാണെന്നും വിവരങ്ങള്‍ രജിസ്റ്ററില്‍ നിന്നും എടുക്കാനും ക്ലാര്‍ക്ക് പറഞ്ഞു. ഇതില്‍ പ്രകോപിതരായ അഭിഭാഷകര്‍ മറ്റ് ബാക്കി അഭിഭാഷകരേയും വിളിച്ചു വരുത്തി ക്ലാര്‍ക്കിനെ ആക്രമിക്കുകയായിരുന്നു. പതിനൊന്നാം നമ്ബര്‍ സിജെഎം കോടതിയിലെ ബഞ്ച് ക്ലാര്‍ക്ക് നിര്‍മ്മലാനന്ദനാണ് ആക്രമിക്കപ്പെട്ടത്. ഇടതു കൈയ്ക്ക് പരിക്കേറ്റ ക്ലാര്‍ക്ക് തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടി. അഭിഭാഷകര്‍ക്കെതിരെ കോടതി ജീവനക്കാര്‍ സിജെഎമ്മിന് പരാതി നല്‍കി.

24 മണിക്കൂറിനകം കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കാന്‍ സിജെഎം വഞ്ചിയൂര്‍ സിഐക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം ബഞ്ച് ക്ലാര്‍ക്ക് ആക്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ ജില്ലാ ജഡ്‍ജിക്ക് പരാതി നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ജില്ലയിലെ ക്രിമിനല്‍ കോടതികളിലെ ജീവനക്കാര്‍ ഇന്ന് കറുത്ത് ബാഡ്ജ് ധരിച്ച്‌ ജോലി ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. വനിതാ മജിസ്ട്രേറ്റിനെ അഭിഭാഷക‌ര്‍ ആക്രമിച്ച കേസിലെ സാക്ഷിയായ നിര്‍മ്മലാനന്ദന്‍ കുറച്ചുദിവസം മുന്‍പാണ് കേസില്‍ കോടതിയില്‍ മൊഴി നല്‍കിയത്. അതിനിടയിലാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സുശാന്തിന് വിഷബാധയേറ്റിട്ടില്ല; എയിംസ് വിദ​ഗ്ധര്‍ സിബിഐക്ക് റിപ്പോര്‍ട്ട് നല്‍കി

അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ശരീരത്തില്‍ വിഷാംശത്തിന്റെ സാന്നിധ്യമില്ലെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട ഫൊറന്‍സിക് പരിശോധനാഫലം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വിദഗ്ധരാണ് സിബിഐക്ക് റിപ്പോര്‍ട്ട് കൈമാറിയത്. സുശാന്തിന്റെ ആന്തരാവയവങ്ങളില്‍ വിഷാംശം ഉണ്ടായിരുന്നില്ലെന്ന മുംബൈ പൊലീസിന്റെ നിഗമനം ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട് എന്നാണ് സൂചന. മുംബൈയില്‍ സുശാന്തിന്റെ വീട്ടിലെത്തി തെളിവെടുത്തും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിലയിരുത്തിയും ആന്തരാവയവങ്ങള്‍ രാസ പരിശോധനയ്ക്കു വിധേയമാക്കിയുമാണ് എയിംസിലെ […]

You May Like

Subscribe US Now