വട​ക്കാഞ്ചേരി ലൈഫ്​ മിഷന്‍ കേസ്​; സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതിയുടെ​ ഇടക്കാല സ്​റ്റേ

author

​കൊച്ചി: വടക്കാഞ്ചേരി ലൈഫ്​ മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന് രണ്ടുമാസത്തേക്ക്​ ഹൈകോടതിയുടെ ഇടക്കാല സ്​റ്റേ. യൂനിടാക്ക്​ ഉടമ സന്തോഷ്​ ഇൗപ്പനും സെന്‍റ്​ വെഞ്ചേഴ്​സിനുമെതിരായ അന്വേഷണം തുടരാമെന്നും ഹൈകോടതി ഉത്തരവിട്ടു.

വടക്കാഞ്ചേരി ലൈഫ്​ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സി.ബി.ഐ രജിസ്​റ്റര്‍ ചെയ്​ത എഫ്​.ഫെ.ആര്‍ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ സി.ഇ.ഒ യു.വി ജോസ്​ സമര്‍പ്പിച്ച ഹരജിയിലാണ്​ നടപടി. ജസ്​റ്റിസ്​ വി.ജി. അരുണി​േന്‍റതാണ്​ വിധി.

വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഫ്​.സി.ആര്‍.എ നിയമം ലംഘിച്ചെന്നുകാട്ടിയാണ്​ സി.​ബി.ഐ കേസ്​ രജിസ്​റ്റര്‍ ചെയ്​തത്​. ഇൗ വാദം നിലനില്‍ക്കില്ലെന്ന്​ ലൈഫ്​ മിഷന്‍ കോടതിയെ അറിയിച്ചു. കേസിലേക്ക്​ ലൈഫ്​ മിഷനെ വലിച്ചിഴക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

എന്നാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട്​ അധോലോക ഇടപാടാണ്​ നടന്നതെന്നാണും ഗൂഡാലോചനയുടെ ഭാഗമായാണ്​ പണമെത്തിയതെന്നുമാണ്​ സി.ബി.ഐയുടെ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുകൊടുക്കില്ല : നിലപാട് കടുപ്പിച്ച് സിപിഐ : എന്‍.സി.പി ക്ക് പിന്നാലെ സിപിഐ കൂടി രംഗത്തുവന്നതോടെ ജോസ് കെ. മാണിയുടെ എല്‍.ഡി.എഫ് പ്രവേശനം ആശങ്കയില്‍

തിരുവനന്തപുരം : സിപിഐ യുടെ കൈവശം ഇരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് കെ. മാണി എല്‍.ഡി.എഫ് ല്‍ എത്തിയാലും അവര്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ”കാഞ്ഞിരപ്പള്ളി വിട്ട് നല്‍കുവാന്‍ സിപിഐ തയ്യാറാണെന്ന നിലപാട് ഞങ്ങള്‍ ആരോടും പറഞ്ഞിട്ടില്ല. ഘടക കക്ഷികളുടേയെല്ലാം സീറ്റ് ഏറ്റെടുത്ത് ജോസ് കെ. മാണിയെ എല്‍.ഡി.എഫ് ലേക്ക് സ്വീകരിക്കേണ്ടതില്ല” കാനം പറഞ്ഞു. സിറ്റിംഗ് എം.എല്‍.എ യായ മാണി സി. കാപ്പനെ ഒഴിവാക്കി ജോസ് […]

You May Like

Subscribe US Now