വയയ്ക്കലില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ മൂന്നു മരണം; അപകടത്തില്‍പ്പെട്ടത് ഓണസാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന കുടുംബം

author

കൊട്ടാരക്കര : എം.സി.റോഡില്‍ വയയ്ക്കളില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ തേവന്നൂര്‍ ചരുവിളപുത്തന്‍വീട്ടില്‍ രഞ്ജിത്ത് (35), യാത്രികരായ വണ്ടിപ്പുര ആലാച്ചമല പുതിയിടം ഗോപവിലാസത്തില്‍ രമാദേവി (65), കൊച്ചുമകള്‍ ഗോപിക (ഏഴ്‌) എന്നിവരാണ് മരിച്ചത്. ഗോപികയുടെ അമ്മ ഉദയ(30)യെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടിക്കാട് സ്വദേശി അഹമ്മദലി (29), ഭാര്യ അഹിയ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരും പരിക്കുകളേറ്റ് ചികിത്സയിലാണ്.പൊലിക്കോട്ടുനിന്ന് ഓണസാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു കുടുംബം. ‌ വയയ്ക്കലിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയില്‍ എതിര്‍ദിശയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 35,39,712 ആണ്. മരണ സംഖ്യ 63,657 ആയി. 27,12,520 ലക്ഷം പേര്‍ക്ക് കൊവിഡ് ഭേദമായി. മഹാരാഷ്ട്രയിലും പ്രധാന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. ആന്ധ്രയില്‍ 10,548 പേര് ഇന്നലെ രോഗ ബാധിതരായി. കര്‍ണാടക 8,324, തമിഴ് നാട് 6,352, ഉത്തര്‍ പ്രദേശ് 5684, പശ്ചിമ ബംഗാള്‍ 3012, രാജസ്ഥാന്‍ […]

You May Like

Subscribe US Now