വയോധികയെ പീഡിപ്പിച്ച്‌ കവര്‍ച്ച നടത്തിയ കേസിലെ രണ്ടാം പ്രതി പോലീസ് പിടിയില്‍

author

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വയോധികയെ പീഡിപ്പിച്ച്‌ കവര്‍ച്ച നടത്തിയ കേസിലെ രണ്ടാം പ്രതി പോലീസ് പിടിയില്‍. മലപ്പുറം ജില്ലയിലെ വേങ്ങര വാക്കാതൊടി ജമാലുദ്ദീനെയാണ് ബംഗളൂരു ജിഗ്നിയില്‍ വെച്ച്‌ താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ മുജീബ്റഹ്‌മാന്‍ വയോധികയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ മാല കൊടുവള്ളിയിലെ ജുവലറിയില്‍ വില്‍ക്കാന്‍ സഹായിച്ചത് ജമാലുദ്ദീനും കാമുകിയായ സൂര്യയും ചേര്‍ന്നായിരുന്നു. കേസില്‍ സൂര്യ മൂന്നാം പ്രതിയാണ്.

മുജീബ് റഹ്മാനെയും സൂര്യയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ജമാലുദ്ദീന്‍ ഒളിവില്‍ പോകുകയായിരുന്നു. കഞ്ചാവ് കേസില്‍ നേരത്തെ ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മുക്കത്തെ സ്റ്റിക്കര്‍ കടയില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. ഒന്നാംപ്രതി സംഭവം നടത്താന്‍ ഉപയോഗിച്ച മോഷ്ടിച്ച ഓട്ടോറിക്ഷയുടെ നമ്ബര്‍ പ്ലേറ്റ് മാറ്റിയത് ഇവിടെ വച്ചാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഹോട്ടല്‍ ജോലിക്കാരിയായ വയോധിക ജോലിസ്ഥലത്തേക്ക് പോകും വഴിയാണ് അക്രമത്തിന് ഇരയായത്. യാത്രയ്ക്കിടെ ഓട്ടോ തകരാറിലായെന്ന് പറഞ്ഞ് നിര്‍ത്തിയ മുജീബ്, വയോധികയെ ബോധകെടുത്തുകയും തൊട്ടടുത്തുള്ള കാപ്പുമലയിലെ ആളൊഴിഞ്ഞ പറമ്ബില്‍ കൊണ്ടുപോയി കൈയ്യും കാലും കെട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനുള്ള സ്ക്രീനിങ്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ആരംഭിച്ചു

2019ലെ സംസ്ഥാന പുരസ്കാരം നിര്‍ണയിക്കുന്നതിനുള്ള ജൂറി സിനിമകളുടെ സ്ക്രീനിങ് ആരംഭിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്ക്രീനിങ് പരിപാടികള്‍ ആരംഭിച്ചത്. ജൂറി അംഗങ്ങളെയും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര അക്കാദമി ജീവനക്കാരെയും റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിന് വിധേയമാക്കി. സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തുന്നവര്‍ക്കുള്ള ക്വാറന്‍റൈന്‍ കാലാവധി ഏഴ് ദിവസമാക്കി നിജപ്പെടുത്തിയ പശ്ചാത്തലത്തില്‍ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്ന ജൂറി ചെയര്‍മാന്‍ മധു അമ്ബാട്ടും അംഗമായ എഡിറ്റര്‍ എല്‍ ഭൂമിനാഥനും സ്ക്രീനിങ്ങിനെത്തി. സംവിധായകരായ സലീം അഹമ്മദ്, […]

You May Like

Subscribe US Now