വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍

author

തിരുവനന്തപുരം : വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഓണക്കാലത്ത് ഉണ്ടായ സമ്ബര്‍ക്ക രോഗവ്യാപനം വലിയതോതില്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. മറ്റു ജില്ലകളെ അപേക്ഷിച്ച്‌ തിരുവനന്തപുരത്താണ് സ്ഥിതി ഗുരുതരം.

38,574 സാമ്ബിളുകള്‍ മാത്രമാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇനിയും ആയിട്ടില്ല. ലക്ഷണങ്ങളില്ലാത്ത രോഗികളാണ് സംസ്ഥാനത്ത് അധികവും. അതിനാല്‍ തന്നെ പരിശോധകള്‍ വര്‍ധിപ്പിക്കാതെ കൂടല്‍ രോഗികളെ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഓണക്കാലത്തെ തിരക്കുകള്‍ക്കിടയില്‍ വലിയ രീതിയില്‍ രോഗ വ്യാപനം ഉണ്ടായിട്ടുണ്ടാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍. ഇനിയുള്ള ദിവസങ്ങളിലെ കണക്കുകളില്‍ ഇത് പ്രതിഫലിച്ചേക്കാം.

ശവസംസ്കാര ചടങ്ങുകളില്‍ വ്യാപകമായി കൊറോണ പ്രോട്ടോകോള്‍ ലംഘനം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് മൂലം രോഗം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട് . അതിനാല്‍ തന്നെ ശവസംസ്കാര ചടങ്ങുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇനി ലോക് ഡൗണ്‍ലേക്ക് പോകില്ല എന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തി.

അതേസമയം നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. തിരുവനന്തപുരത്ത് ആശങ്ക ഇരട്ടിക്കുകയാണ്. മൊത്തം രോഗികളില്‍ 18 ശതമാനവും തിരുവനന്തപുരത്ത് നിന്നാണ്. മാത്രമല്ല കൊറോണ മൂലമുള്ള മരണങ്ങളില്‍ 32 ശതമാനവും തിരുവനന്തപുരത്ത് തന്നെയാണെന്നുള്ളത് സ്ഥിതിയുടെ ഗുതര സ്വഭാവം വെളിവാക്കുന്നു. തീരദേശ മേഖലയില്‍ മാത്രം ഒതുങ്ങി നിന്ന വ്യാപനം നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും പിടി മുറിക്കി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിലും രോഗവ്യാപനം രൂക്ഷമാണ്. എറണാകുളത്തും കോഴിക്കോടും വരും ദിവസങ്ങളില്‍ രോഗികള്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സാമ്ബത്തിക പ്രതിസന്ധി;നിയമസഭാംങ്ങളുടെ ശമ്ബളം വെട്ടികുറക്കുന്ന ബില്ല് പാസാക്കി കര്‍ണാടക

ബംഗ്‌ളൂരു: കൊവിഡ്-19 പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമസഭാംങ്ങളുടെ ശമ്ബളം വെട്ടികുറക്കാന്‍ തീരുമാനിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സാമ്ബത്തിക ശ്രോതസ് വര്‍ധിപ്പിക്കുകയെന്ന ഉദേശത്തോടൊണ് നീക്കം.

You May Like

Subscribe US Now