‘വര്‍ക്​ഫ്രം ഹോം’സ്​​ഥിരപ്പെടുത്താനൊരുങ്ങി മൈക്രോസോഫ്​റ്റ്​

author

വാഷിങ്​ടണ്‍: കോവിഡ്​ വ്യാപനത്തെത്തുടര്‍ന്ന്​ ലോകത്തെ മിക്ക കമ്ബനികളും ‘വര്‍ക്​ ഫ്രം ഹോം’ സ​മ്ബ്രദായം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്​. സോഫ്​റ്റ്​വെയര്‍ ഭീമന്‍മാരായ മൈക്രോസോഫ്​റ്റ്​ തങ്ങളുടെ ​ജീവനക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ സ്​ഥിരമായി വര്‍ക്​ ഫ്രം ഹോം സംവിധാനം പ്രയോജനപ്പെടുത്താന്‍ അനുവദിച്ചതായാണ്​ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്​.

കോവിഡ്​ മഹാമാരി പൂര്‍ണമായും വിട്ടുമാറാത്ത സാഹചര്യത്തില്‍ മൈക്രോസോഫ്​റ്റി​െന്‍റ ഭൂരിഭാഗം ജീവനക്കാരും നിലവില്‍ വീട്ടില്‍ ഇരുന്നാണ്​ ജോലി ചെയ്യുന്നത്​. അടുത്ത വര്‍ഷം ജനുവരിയെങ്കിലും ആകാതെ അമേരിക്കയിലെ ഓഫിസുകള്‍ തുറക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്​.

‘പുതിയ രീതികളില്‍ ചിന്തിക്കാനും ജീവിക്കാനും പ്രവര്‍ത്തിക്കാനും കോവിഡ് നമ്മളെല്ലാവരെയും വെല്ലുവിളിച്ചിരിക്കുകയാണ്’ -മൈക്രോസോഫ്​റ്റ്​ ചീഫ്​ പീപ്പിള്‍ ഓഫിസര്‍ കാത്​ലീന്‍ ഹോഗന്‍ ജീവനക്കാര്‍ക്കയച്ച കത്തില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട്ട്​ ചെയ്​തു.

‘വ്യവസായിക ആവശ്യങ്ങള്‍ സന്തുലിതമാക്കുകയും നമ്മുടെ സംസ്കാരം ഉറപ്പാക്കുകയും ചെയ്യുന്ന സമയത്ത് വ്യക്തിഗതമായ ജോലിരീതികളെ പിന്തുണയ്ക്കുന്നതിന് ഞങ്ങള്‍ കഴിയുന്നത്ര പിന്തുണ നല്‍കും’- വാര്‍ത്ത ഏജന്‍സിക്കയച്ച പ്രസ്​താവനയില്‍ മൈക്രോസോഫ്​റ്റ്​ വക്താവ്​ പറഞ്ഞു. എന്നാല്‍ ഇത്​ വര്‍ക്​ഫ്രം ഹോം ഉദ്ദേശിച്ചാണോ എന്ന്​ വ്യക്തമല്ല.

ജീവനക്കാര്‍ക്ക്​ തങ്ങളുടെ മാനേജര്‍മാരുടെ അംഗീകാര പ്രകാരം പുറത്ത്​ സ്​ഥിരമായി ജോലിയെടുക്കാന്‍ സാധിക്കും. ആഴ്ചയുടെ 50 ശതമാനത്തില്‍ താഴെ അംഗീകാരമില്ലാതെ ഓഫീസിന് പുറത്ത് ചെലവഴിക്കാനും കഴിയും. മൈക്രോസോഫ്​റ്റി​െന്‍റ ലാബില്‍ പ്രവര്‍ത്തിക്കുകയും മറ്റ്​ ജീവനക്കാര്‍ക്ക്​ പരിശീലനം​ നല്‍കുകയും ചെയ്യുന്നവര്‍ക്ക്​ ഈ പദ്ധതി പ്രകാരം സ്​ഥിരം വര്‍ക്​ഫ്രം ഹോമിലേക്ക്​ മാറാന്‍ സാധിക്കില്ല. ജീവനക്കാര്‍ക്ക്​ യു.എസി​െന്‍റ വിവിധ ഭാഗങ്ങളിലേക്കോ വേണ്ടിവന്നാല്‍ വിദേശത്തേക്കോ മാറാന്‍ സാധിക്കും.

എന്നാല്‍ അവരുടെ മാറ്റമനുസരിച്ച്‌​ വേതനത്തില്‍ മാറ്റമുണ്ടാകും. ജീവനക്കാരുടെ ഹോം ഓഫിസി​െന്‍റ ചെലവുകള്‍ കമ്ബനി വഹിക്കുമെങ്കിലും സ്​ഥലം മാറിപ്പോകുന്നതിനുള്ള ചെലവുകള്‍ ജീവനക്കാരന്‍ നോക്കണം. ജൂണ്‍ അവസാനം വരെയുള്ള കണക്ക​ുകള്‍ പ്രകാരം മൈക്രോസോഫ്​റ്റിന്​ മൊത്തത്തില്‍ 1,63,000 ജീവനക്കാരുണ്ട്​. അവരില്‍ 96000 പേരും യു.എസിലാണ്​.

സാമൂഹിക മാധ്യമ ഭീമന്‍മാരായ ഫേസ്​ബുക്കും സ്​ഥിരം വര്‍ക്​ഫ്രം ഹോം പരിപാടി ആരംഭിച്ചുകഴിഞ്ഞു. അടുത്ത അഞ്ച്​ മുതല്‍ 10 വര്‍ഷം ​കൊണ്ട്​ ഫേസ്​ബുക്കിലെ പകുതി തൊഴിലാളികള്‍ വര്‍ക്​ഫ്രം ഹോമിലേക്ക്​ മാറുമെന്ന്​ സ്​ഥാപകന്‍ മാര്‍ക്ക്​ സുക്കര്‍ബര്‍ഗ്​ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഓണ്‍ലൈന്‍ പരീക്ഷ പാടില്ല, കുട്ടികളുടെ പഠനലക്ഷ്യങ്ങളും, നേട്ടങ്ങളും ഉറപ്പ് വരുത്തണമെന്ന് വിദഗ്ധസമിതി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ടെന്ന് എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദ് അധ്യക്ഷനായ വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച വിദഗ്ധസമിതി. ഓണ്‍ലൈന്‍ സൗകര്യങ്ങളുടെ ലഭ്യത കുറവുള്ളതിനാല്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ പാടില്ലെന്നും വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കി. ഇതോടൊപ്പം സ്‌കൂള്‍ തുറക്കാതെ പരീക്ഷ നടത്തരുതെന്നും നിര്‍ദേശമുണ്ട്. കുട്ടികളുടെ പഠനലക്ഷ്യങ്ങളും, നേട്ടങ്ങളും ഉറപ്പുവരുത്തി വേണം അധ്യയന വര്‍ഷം പൂര്‍ത്തിയാക്കേണ്ടതെന്നും നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ഉടന്‍ വിദ്യാഭ്യാസമന്ത്രിക്ക് […]

You May Like

Subscribe US Now