വാളയാര്‍ പീഡനം: അപ്പീല്‍ ഹരജിയില്‍ നവംബര്‍ ഒമ്ബതിന്​ അന്തിമവാദം

author

കൊ​ച്ചി: വാ​ള​യാ​റി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ദ​ലി​ത് പെ​ണ്‍​കു​ട്ടി​ക​ളെ പി​ന്നീ​ട് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​തി​നെ​തി​രാ​യ സ​ര്‍​ക്കാ​റി​െന്‍റ അ​പ്പീ​ല്‍ ഹ​ര​ജി​യി​ല്‍ ​ഹൈ​കോ​ട​തി ന​വം​ബ​ര്‍ ഒ​മ്ബ​തി​ന്​ അ​ന്തി​മ​വാ​ദം തു​ട​ങ്ങും.

ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര​ജി പ​രി​ഗ​ണി​ച്ചാ​ണ്​ ജ​സ്​​റ്റി​സ്​ എ. ​ഹ​രി​പ്ര​സാ​ദ്, ജ​സ്​​റ്റി​സ്​ എം.​ആ​ര്‍. അ​നി​ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​െന്‍റ ഉ​ത്ത​ര​വ്.

കു​റ്റം തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന്​ ക​ഴി​ഞ്ഞി​ല്ലെ​ന്നു​കാ​ട്ടി പാ​ല​ക്കാ​ട് സെ​ഷ​ന്‍​സ് കോ​ട​തി (പോ​ക്സോ കോ​ട​തി) ആ​റ് കേ​സി​ലാ​യി നാ​ല് പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടി​രു​ന്നു. ഇ​തി​നെ​തി​രെ സ​ര്‍​ക്കാ​റി​െന്‍റ അ​പ്പീ​ല്‍ ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്​. പോ​ക്​​സോ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​വും​ അ​പ്പീ​ല്‍​ ഹ​ര​ജി ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​െന്‍റ​യും പ്രോ​സി​ക്യൂ​ഷ​െന്‍റ​യും ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​ക​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ശ​ക്ത​മാ​യ തെ​ളി​വു​ക​ള്‍​പോ​ലും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​യെ​ന്നും സ​ര്‍​ക്കാ​ര്‍ തി​ങ്ക​ളാ​ഴ്​​ച ഹൈ​കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. വി​ചാ​ര​ണ ശ​രി​യാ​യി ന​ട​ന്നി​ട്ടി​ല്ല. അ​തി​നാ​ല്‍, വീ​ണ്ടും അ​ന്വേ​ഷ​ണം ന​ട​ത്തി പു​ന​ര്‍​വി​ചാ​ര​ണ ന​ട​ത്ത​ണം. സ​ര്‍​ക്കാ​റി​െന്‍റ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച കോ​ട​തി, അ​ന്തി​മ​വാ​ദം മൂ​ന്നാ​ഴ്​​ച​ക്കു​ശേ​ഷം തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

13കാ​രി​യെ 2017 ജ​നു​വ​രി 13നും ​ഒ​മ്ബ​തു​കാ​രി​യെ മാ​ര്‍​ച്ച്‌​ നാ​ലി​നു​മാ​ണ് വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പ്ര​ദീ​പ് കു​മാ​ര്‍, വ​ലി​യ മ​ധു​വെ​ന്ന മ​ധു, കു​ട്ടി മ​ധു​വെ​ന്ന മ​ധു, ഷി​ബു എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍. ആ​റ് കു​റ്റ​പ​ത്ര​ങ്ങ​ള്‍ ന​ല്‍​കി​യ​തി​നാ​ല്‍ ആ​റു​കേ​സു​ക​ളാ​യി പ​രി​ഗ​ണി​ച്ച കോ​ട​തി നാ​ല്​ ​പേ​രെ​യും വെ​റു​തെ​വി​ടു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വി എസ് അച്യുതാനന്ദന് ഇന്ന് 97ാം പിറന്നാള്‍

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് ഇന്ന് 97ാം പിറന്നാള്‍. കോവിഡ് നിയന്ത്രണങ്ങളും പ്രായാധിക്യവും മൂലം മുഴുവന്‍ സമയവും വസതിയില്‍ കഴിയുന്ന വിഎസ് സന്ദര്‍ശകരെ സ്വീകരിക്കാറില്ല. കാണാനുള്ള കലശലായ ആഗ്രഹം പങ്കുവച്ച സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെത്തേടി കഴിഞ്ഞ ദിവസം വിഎസിന്റെ മകന്‍ വി.എ.അരുണ്‍ കുമാറിന്റെ വാട്സാപ് വിഡിയോ കോള്‍ എത്തി. ഫോണെടുത്തപ്പോള്‍ അപ്പുറത്തു വിഎസ്: ‘സുഖമല്ലേ’. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ അതിഥികളെയും ഉറ്റവരെയും ഒഴിവാക്കി ആഘോഷങ്ങളില്ലാത്ത പിറന്നാള്‍ ദിനമാണ് വി […]

You May Like

Subscribe US Now