വാഹന പരിശോധനയുടെ ഇടയില്‍ ട്രാഫിക് പോലീസിനെ മര്‍ദ്ദിച്ച സ്ത്രീ പിടിയില്‍

author

മുംബൈ: വാഹന പരിശോധനയ്ക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുംബൈയില്‍ പൊലീസുകാരനെ മര്‍ദ്ദിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു. സാങ്ക്രിത തിവാരിയെന്ന സ്ത്രീയെയും സുഹൃത്തിനെയുമാണ് അറസ്റ്റ് ചെയ്തത്.

ഹെല്‍മറ്റ് വയ്ക്കാതെ ബൈക്കോടിച്ചതിന് സുഹൃത്തിന് പിഴയിട്ടതിന് പിന്നാലെയാണ് തര്‍ക്കവും മര്‍ദ്ദനവും. സുഹൃത്തായ മുഹ്സിന്‍ ഷെയ്ക്ക് വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു. തന്നെ പൊലീസുകാരന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് വീഡിയോയില്‍ സാങ്ക്രിത പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ട്രംപിനെ വാനോളം പുകഴ്ത്തി നിക്കി ഹേലി

ഫിലാഡല്‍ഫിയ: അമേരിക്കന്‍ സൈനികരെ വധിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്ന പാകിസ്ഥാന് സൈനിക സഹായം നല്‍കുന്നത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവസാനിപ്പിച്ചതായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗമായ ഇന്ത്യന്‍ വംശജ നിക്കി ഹേലി. ഫിലാഡല്‍ഫിയയില്‍ ഇന്ത്യന്‍ വോയ്സ് ഫോര്‍ ട്രംപ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിക്കി. സൗത്ത് കരോലിനയിലെ രണ്ടുതവണ ഗവര്‍ണറായിരുന്ന ഹേലി, യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിന് വേണ്ടി പ്രചാരണം നടത്തുകയാണ് ഇപ്പോള്‍.ട്രംപിന്റെ വിദേശ നയങ്ങളെ നിക്കി പ്രശംസിച്ചു.

You May Like

Subscribe US Now