വിജയ് പി നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കും; യു ട്യുബ് വിഡിയോകള്‍ നീക്കം ചെയ്യാന്‍ നടപടി തുടങ്ങി

author

യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത യൂട്യൂബര്‍ വിജയ് പി നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യുട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന ശ്രീലക്ഷ്മി അറയ്ക്കലിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐടി ആക്ടിലെ 67, 67 (a)വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

അഞ്ചുവര്‍ഷം വരെ തുടവുലഭിക്കാവുന്ന കുറ്റമാണ് വിജയ് പി നായര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വിവാദ വീഡിയോകള്‍ നീക്കാനും നടപടി തുടങ്ങി. വിജയുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ തിരിച്ച്‌ കേസെടുത്തിട്ടുണ്ടെങ്കിലും ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളതിനാല്‍ ഉടന്‍ അറസ്റ്റുണ്ടാവില്ല.

തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത വിജയ് നായര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ കോടതിയുടെ അനുമതി തേടും. നേരത്തെ ഇയാള്‍ക്കെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷേപം ഉണ്ടായിരുന്നു. പിന്നീടാണ് ഐടി ആക്ടിലെ ചില വകുപ്പുകള്‍ കൂടി വിജയ് പി നായര്‍ക്കെതിരെ ചുമത്തിയത്.

സൈക്കോളജിസ്റ്റാണെന്ന വ്യാജേനയായിരുന്നു യൂട്യൂബിലൂടെ ഇയാള്‍ സ്ത്രീകളെ അധിക്ഷേപിച്ചിരുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍‍ത്തിക്കുന്ന ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വ്വകലാശാലയില്‍ നിന്നും ഡോക്റേറ്റ് ഉണ്ടെന്നായിരുന്നു ഇയാളുടെ അവകാശ വാദം. എന്നാല്‍ ചെന്നൈയില്‍ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വ്വകലാശാലയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ 10ലക്ഷം കടന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : ലോകത്ത് കോവിഡ് ബാധിച്ചുള്ള മ​ര​ണ​ങ്ങ​ള്‍ 10ലക്ഷം കടന്നു. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ മീ​റ്റ​റും പു​റ​ത്ത് വിട്ട കണക്കുകള്‍ പ്രകാരം 1,006,090 പേരാണ് ഇതുവരെ മരിച്ചത്. ആ​ഗോ​ള ത​ല​ത്തി​ല്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 33,542,653 ആയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പു​തി​യ​താ​യി 229,486 രോ​ഗ​ബാ​ധി​ത​രാ​യ​പ്പോ​ള്‍, 24 മ​ണി​ക്കൂ​റി​നി​ടെ 3,798 പേ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞത്. രോ​ഗ​മു​ക്തി നേടിയവരുടെ എണ്ണം 24,871,789ആയി ഉയര്‍ന്നു. 7,664,774 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ […]

You May Like

Subscribe US Now