വിജിലന്‍സ് അന്വേഷണങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തെ അസംബന്ധമെന്ന് വിളിച്ച്‌ മുഖ്യമന്ത്രി

author

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തെ അസംബന്ധമെന്ന് വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ”നിങ്ങള്‍ക്ക് പ്രത്യേക മാനസികാവസ്ഥയാണ്. മുഖ്യമന്ത്രിയെയും മന്ത്രിയെയും ചോദ്യംചെയ്യാന്‍ പോകുന്നുവെന്ന പൂതി മനസ്സില്‍വെച്ചാല്‍ മതി. അത്തരം മാനസികാവസ്ഥ പാടില്ല. നാക്കുണ്ടെന്നു കരുതി എന്ത് അസംബന്ധവും വിളിച്ചു പറയരുത്. അസംബന്ധം പറയാനുള്ളതല്ല വാര്‍ത്താസമ്മേളനം. ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളത്” -മുഖ്യമന്ത്രി ചോദിച്ചു.

”അസംബന്ധം പറയാനല്ല വാര്‍ത്താസമ്മേളനം, മറ്റെന്തോ ഉദ്ദേശമാണ്. അതിന് വഴങ്ങാന്‍ തയ്യാറല്ല…. വിജിലന്‍സ് അന്വേഷണം നടക്കട്ടെ. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തതയാണ് വേണ്ടതെങ്കില്‍ അതാണ് ഞാന്‍ നല്‍കുന്നത്. അത് കേള്‍ക്കാനുള്ള ക്ഷമ കാണിക്കണം…” മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു. ആര്‍ക്കെങ്കിലും എന്തെങ്കിലും തോന്നി വിളിച്ചു പറഞ്ഞാല്‍ അത് ആരോപണമാകില്ലെന്നും മുഖ്യമന്ത്രി.

ലൈഫ് മിഷന്‍ പദ്ധതിയില്‍ വടക്കാഞ്ചേരി ഭവനസമുച്ചയമുണ്ടാക്കാന്‍ യു.എ.ഇ. റെഡ്ക്രസന്റുമായി കരാറുണ്ടാക്കിയതിനെക്കുറിച്ച്‌ അന്വേഷിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റെഡ്ക്രസന്റോ കേന്ദ്ര അന്വേഷണ ഏജന്‍സികളോ എന്തെങ്കിലും വിവരം കൈമാറിയാല്‍ അന്വേഷിക്കാമെന്നാണു നേരത്തേ പറഞ്ഞത്. അതില്ലാതെതന്നെയാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. പദ്ധതി സംബന്ധിച്ച്‌ ചിലര്‍ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. 20 കോടിയുടെ കരാര്‍ തുകയില്‍ ഇടനിലക്കാര്‍ പണം കൈപ്പറ്റിയതായാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് അനുമതിനല്‍കിയത്. ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയുണ്ടാകും. വിജിലന്‍സ് സ്വതന്ത്ര ഏജന്‍സിയാണ്. മറ്റേതെങ്കിലും അന്വേഷണം വേണമെങ്കില്‍ അവര്‍ക്ക് നിര്‍ദേശിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സാരംഗ് കോട്ട്വാളാണ് വാദം കേള്‍ക്കുന്നത്. സുശാന്ത് സിംഗ്, കഞ്ചാവ് സിഗരറ്റ് വലിക്കുമായിരുന്നുവെന്ന് ജാമ്യാപേക്ഷയില്‍ റിയ ചക്രവര്‍ത്തി വെളിപ്പെടുത്തി. ജീവനക്കാരെ ഉപയോഗിച്ച്‌ സുശാന്ത് ലഹരിവസ്തുക്കള്‍ വാങ്ങിപ്പിക്കുമായിരുന്നു. തന്നെയും സഹോദരനെയും അടക്കം സുശാന്ത് ഉപയോഗിച്ചു. നടന്‍ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ലഹരി ഉപയോഗിച്ചതിന് പ്രതിയാകുമായിരുന്നുവെന്നും റിയ ആരോപിച്ചു. […]

You May Like

Subscribe US Now