വിജിലന്‍സ് വീട്ടിലെത്തിയത് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍, നീക്കം മുന്‍കൂട്ടി കണ്ട് മുന്‍മന്ത്രി ആശുപത്രിയില്‍ : വിജിലന്‍സ് നീക്കം ചോര്‍ന്നതായി സംശയം

author

കൊ​ച്ചി: പാലാരിവട്ടം പാലം അഴിമതി കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ മു​ന്‍​പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ വീ​ട്ടി​ല്‍ വി​ജി​ല​ന്‍​സ് സം​ഘ​മെ​ത്തി​യ​ത് അ​റ​സ്റ്റ് ചെ​യ്യാ​നെന്ന് സൂചന. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി ശ്യാം ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്തം​ഗ സം​ഘ​മാ​ണ് മു​ന്‍​മ​ന്ത്രി​യു​ടെ കൊ​ച്ചി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. വ​ന്‍​പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്തു​ണ്ട്. എ​ന്നാ​ല്‍ അ​ദ്ദേ​ഹം വീ​ട്ടി​ലി​ല്ലെ​ന്നും ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ അ​റി​യി​ച്ചു.

ഇ​ക്കാ​ര്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​രും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​റ​സ്റ്റ് നീ​ക്കം ചോ​ര്‍​ന്നോ​യെ​ന്ന സം​ശ​യ​വും വി​ജി​ല​ന്‍​സ് സം​ഘ​ത്തി​ന്‍റെ ഇ​ട​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഇപ്പോഴും സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ തുടരുകയാണ്. ഇബ്രാഹിംകുഞ്ഞ് ഇന്നലെ രാത്രിയാണ് ആശുപത്രിയില്‍ ചികില്‍സ തേടി പോയതെന്നാണ് സൂചന.

ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാനായിരുന്നു വിജിലന്‍സ് പദ്ധതി. അതിന് വേണ്ടിയാണ് വിജിലന്‍സ് രാവിലെ എത്തിയത്. ആശുപത്രിയില്‍ ചികില്‍സയിലാണ് നേതാവെന്ന വാക്കുകള്‍ കേട്ട് വിജിലന്‍സും ഞെട്ടി. എപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ ചികില്‍സ തേടിയതെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അജ്ഞാതമാണ്. ലേക് ഷോര്‍ ആശുപത്രിയിലാണ് ഇബ്രാഹിംകുഞ്ഞ് ഉള്ളത്.

ജൂവലറി തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ കമറുദ്ദീനെ അറസ്റ്റ് ചെയ്ത ജയിലില്‍ അടച്ചിരുന്നു. അഴിക്കോട് എംഎല്‍എ കെ എം ഷാജിക്കെതിരേയും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിനെതിരേയും നടപടികളുമായി വിജിലന്‍സ് മുന്നോട്ട് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തി കരള്‍ ചൂഴ്ന്നെടുത്ത 6 പേര്‍ പിടിയില്‍

ലക്നൗ : പെണ്‍കുട്ടിയുടെ കരള്‍ ഭക്ഷിച്ചാല്‍ കുഞ്ഞു ജനിക്കുമെന്നു വിശ്വസിച്ച്‌ ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തി കരള്‍ ചൂഴ്ന്നെടുത്ത 6 പേര്‍ പിടിയില്‍. 1500 രൂപ പ്രതിഫലം വാങ്ങി കൊടുംക്രൂരത കാട്ടിയ പ്രതികള്‍, ലൈംഗികമായി പീഡിപ്പിച്ചശേഷമാണു കുട്ടിയെ കൊലപ്പെടുത്തിയത്. വര്‍ഷങ്ങളായി മക്കളില്ലാത്ത ദമ്ബതികള്‍ പെണ്‍കുട്ടിയുടെ കരള്‍ സംഘടിപ്പിക്കാന്‍ ബന്ധുവായ അങ്കുലിനെ ചുമതലപ്പെടുത്തി. ഇയാള്‍ ബീരാനെ ഒപ്പം കൂട്ടി. അങ്കുലിന് 500 രൂപയും ബീരാന് 1000 രൂപയുമായിരുന്നു പ്രതിഫലം. 14ന് ദീപാവലി ദിവസം […]

You May Like

Subscribe US Now