വിട, എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന്

author

ചെന്നൈ: അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന്. രാവിലെ പതിനൊന്നിന് ചെന്നൈയ്‌ക്ക് സമീപം റെഡ് ഹില്‍സിലുള‌ള ഫാംഹൗസില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.

തങ്ങളുടെ പ്രിയപ്പെട്ട എസ്.പി.ബിയെ അവസാനമായി ഒരുനോക്ക് കാണാന്‍ ആരാധകര്‍ കൂട്ടമായി എത്തിയതിനെ തുടര്‍ന്ന് ചെന്നൈ നുങ്കം പാക്കത്തെ വീട്ടിലെ പൊതുദര്‍ശനം ഇടയ്ക്കുവച്ച്‌ അവസാനിപ്പിച്ചിരുന്നു, ഇന്നലെ രാത്രി തന്നെ ഭൗതിക ശരീരം റെഡ് ഹില്‍സിലേക്കു മാറ്റി.

ഓഗസ്‌റ്റ് അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എസ്.പി ബിയുടെ നില ഓഗസ്‌റ്റ് 14ഓടെ ഗുരുതരമായി. തുടര്‍ന്ന് രോഗം ഭേദമാകാന്‍ പ്ളാസ്‌മാ തെറാപ്പി നടത്തി.സെപ്‌തംബര്‍ ഏഴിന് അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗ‌റ്റീവായിയിരുന്നു.

തുടര്‍ന്ന് ഭാര്യയുമൊത്ത് വിവാഹ വാര്‍ഷികം ആശുപത്രിയില്‍ ആഘോഷിച്ചു. എന്നാല്‍ അപ്പോഴും വെന്റിലേ‌റ്ററില്‍ തന്നെയായിരുന്ന എസ്.പി.ബിയുടെ നില പിന്നീട് വഷളാകുകയും, ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഫേ​സ്ബു​ക്ക് റ​ഷ്യ​ന്‍ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ ര​ഹി​ത​മാ​ക്കി

ല​ണ്ട​ന്‍: റ​ഷ്യ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ള്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​മ​റി ല​ക്ഷ്യ​മി​ട്ട് വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്താ​ന്‍ ഉ​യോ​ഗി​ച്ചി​രു​ന്ന വ്യാ​ജ അ​ക്കൗ​ണ്ടു​ക​ള്‍ ഫേ​സ്ബു​ക്ക് നീ​ക്കം ചെ​യ്തു. ഫേ​സ്ബു​ക്ക് അ​ധി​കൃ​ത​ര്‍ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വ്യാ​ജ പേ​രു​ക​ള​ല്‍ തു​ട​ങ്ങി​യി​രു​ന്ന അ​ക്കൗ​ണ്ടു​ക​ളാ​ണ് പൂ​ട്ടി​ച്ച​ത്. റ​ഷ്യ​ന്‍ ര​ഹ​സ്യാ​ന്വേ​ണ വി​ഭാ​ഗ​വും സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​ര്‍​ഗി​ലെ മ​റ്റൊ​രു കമ്ബ​നി​യു​മാ​യും ബ​ന്ധ​മു​ള്ള​വ​യാ​ണ് അ​ക്കൗ​ണ്ടു​ക​ളെ​ന്നും ഫേ​സ്ബു​ക്ക് വ്യ​ക്ത​മാ​ക്കി. ഈ ​സംഘ​ട​ന​ക​ള്‍ 2016ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ന്ന് അ​മേ​രി​ക്ക നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

You May Like

Subscribe US Now