വിദേശത്തുനിന്നുള്ള പണം വരവ് കുത്തനെ കുറയും, അടുത്ത വര്‍ഷം പ്രവാസികള്‍ അയയ്ക്കുന്ന തുക 9 ശതമാനം ഇടിയുമെന്ന് ലോകബാങ്ക്

author

മുംബൈ: കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്കയക്കുന്ന പണത്തില്‍ ഈ വര്‍ഷം ഒമ്ബതു ശതമാനം കുറവുണ്ടാകുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. 2020ല്‍ ഇന്ത്യയിലേ പ്രവാസികള്‍ വഴിയുള്ള പണം വരവ് 7600 കോടി ഡോളര്‍ (5.67 ലക്ഷം കോടി രൂപ) ആയിരിക്കുമെന്ന് ലോകബാങ്ക് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒന്‍പതു ശതമാനം കുറവു വരുമ്ബോഴും വിദേശത്തുനിന്നുള്ള പണംവരവില്‍ ഇന്ത്യ തന്നെയായിരിക്കും മുന്നില്‍. ചൈന, മെക്‌സിക്കോ, ഫിലിപ്പൈന്‍സ്, ഈജിപ്ത് എന്നിവ തുടര്‍ന്നുള്ള നാലു സ്ഥാനങ്ങളില്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2021ല്‍ കോവിഡിനു മുമ്ബുള്ള നിലവാരവുമായി തട്ടിച്ചു നോക്കുമ്ബോള്‍ വിദേശത്തുനിന്നുള്ള പണമൊഴുക്കില്‍ 14 ശതമാനം വരെ കുറവുണ്ടാകും. കോവിഡ് മഹാമാരി കുടിയേറ്റത്തൊഴിലാളികളെയും അവരയക്കുന്ന പണത്തെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളെയും കാര്യമായി ബാധിച്ചതായി ലോകബാങ്കിന്റെ മൈഗ്രേഷന്‍ സ്റ്റിയറിങ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് മമ്ത മൂര്‍ത്തി പറഞ്ഞു.

കുടിയേറ്റ തൊഴിലാളികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ സാമ്ബത്തിക വളര്‍ച്ച കുറഞ്ഞതും കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള തൊഴിലവസരങ്ങള്‍ നഷ്ടമായതും കുറഞ്ഞ എണ്ണവിലയും കറന്‍സിയുടെ മൂല്യശോഷണവും തൊഴിലാളികള്‍ തിരികെ നാടുകളിലേക്കു പോകുന്നതുമെല്ലാം വിദേശത്തുനിന്നുള്ള പണമൊഴുക്കില്‍ കുറവുണ്ടാകാന്‍ കാരണമായിട്ടുണ്ടെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണക്കടത്ത് ; സ്വപ്നസുരേഷിനെയും എം ശിവശങ്കറിനെയും ഒരുമിച്ചു ചോദ്യം ചെയ്യാന്‍ ഇ ഡി; കോടതിയെ സമീപിച്ചു

കൊച്ചി: നയതന്ത്രസ്വര്‍ണക്കടത്തുകേസില്‍ സ്വപ്നസുരേഷിനെയും എം ശിവശങ്കറിനെയും ഒരുമിച്ചു ചോദ്യം ചെയ്യാന്‍ ഇ ഡി. സ്വപ്‍ന സുരേഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇ ഡി കോടതിയെ സമീപിച്ചു. സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ച കള്ളപണത്തെ കുറിച്ച്‌ ചോദ്യം ചെയ്യാനാണ് സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം ഇ ഡി മുന്നോട്ട് വെച്ചിരിക്കുന്നത്. മൂന്നു ദിവസം സ്വപനയെ കസ്റ്റഡിയിലാവശ്യപ്പെട്ടുകൊണ്ടാണ് ഇ ഡി കോടതിയെ സമീപിച്ചിരിക്കുന്നത്. സരിത്തിനെയും സന്ദീപിനെയും കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷ കോടതി തിങ്കളാഴ്ച […]

Subscribe US Now