വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ വരവിന് അനുമതി സൗദി ആരോഗ്യമന്ത്രാലയം തീരുമാനിക്കും

author

റിയാദ്: ( 30.09.2020) വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ വരവിന് അനുമതി നല്‍കുകന്നതിനെ കുറിച്ച്‌ സൗദി ആരോഗ്യ മന്ത്രാലയം തീരുമാനിക്കും. ഹജ്ജ്, ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബിന്ദന്‍ വ്യക്തമാക്കി. ഉംറ നിര്‍വഹിക്കുന്നതിന് തീര്‍ഥാടകരെ അയക്കാന്‍ ഏത് രാജ്യങ്ങള്‍ക്കൊക്കെ അനുമതി നല്‍കുമെന്ന് വൈകാതെ പ്രഖ്യാപിക്കും. അത് ആരോഗ്യ മന്ത്രാലയമാണ് ചെയ്യുക.

ഉംറ തീര്‍ഥാടനം ഘട്ടങ്ങളായാണ് പുനരാരംഭിക്കുന്നത്. മൂന്നാംഘട്ടമായ നവംബര്‍ ഒന്ന് മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉംറക്ക് അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിനോട് ‘അല്‍അഖ്ബാരിയ’ ചാനലിലെ അഭിമുഖത്തില്‍ പ്രതികരിക്കവേയാണ് ഹജ്ജ്, ഉംറ മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഉംറ പുനരാരംഭിക്കുന്ന ആദ്യ ഘട്ടമായ ഒക്ടോബര്‍ നാല് മുതല്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമാണ് അനുമതി. 24 മണിക്കൂറിനിടെ 12 സംഘങ്ങള്‍ക്കാണ് അനുമതി നല്‍കുക. തീര്‍ഥാടകരെ ഗ്രൂപ്പുകളായി തിരിക്കും. ഒരോ ഗ്രൂപ്പിനും ഹറമില്‍ ആരോഗ്യ വിദഗ്ധനുണ്ടാകും. 18നും 65നുമിടയില്‍ പ്രായമുള്ള തീര്‍ഥാടകരെ മാത്രമേ ആദ്യഘട്ടത്തില്‍ അനുവദിക്കൂ. ഉംറ അനുമതി പത്രത്തിന് ഫീസ് ഈടാക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ച സംഭവം; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കൂട്ടമാനഭംഗത്തിനിരയായ 19കാരി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് നെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ഗഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവെച്ചാണ് പെണ്‍കുട്ടി . കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ചന്ദ്രശേഖര്‍ ആസാദും അണികളും ആശുപത്രിക്ക് മുന്നിലാണ് പ്രതിഷേധിച്ചത്. ഭീംആര്‍മിക്ക് പുറമെ കോണ്‍ഗ്രസും ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ആശുപത്രിക്ക് പുറത്ത് വാക്കേറ്റവുമുണ്ടായി. പ്രതികള്‍ക്ക് വധ ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങണമെന്ന് […]

You May Like

Subscribe US Now