വിദ്യാരവം’ ജില്ലാതല ഉദ്ഘാടനം ഇന്ന്; മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കും

author

കോഴിക്കോട്: സംസ്ഥാനത്താദ്യാമായി നടപ്പാക്കുന്ന “വിദ്യാരവം” കലാ കായിക പ്രവൃത്തി പരിചയ പരിപോഷണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 1) വൈകിട്ട് നാല് മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ മുഖ്യാതിഥിയാവും. എസ് എസ് കെ സ്റ്റേറ്റ് പ്രൊജക്‌ട് ഡയറക്ടര്‍ ഡോ. എ.പി.കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

ജില്ലയിലെ കലാകായിക പ്രവൃത്തി പരിചയാധ്യാപകരുടെയും അതതു മേഖലകളിലെ വിദഗ്ധരുടെയും അക്കാദമിഷ്യന്‍മാരുടെയും സേവനം പ്രയോജനപ്പെടുത്തി സമഗ്ര ശിക്ഷാ കോഴിക്കോട് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന പരിപാടിയാണ് വിദ്യാരവം. ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുമാണ് വിദ്യാരവം ഓണ്‍ലൈന്‍ പാഠങ്ങളുടെ ഗുണഭോക്താക്കള്‍. എല്‍ പി, യു പി, ഹൈസ്‌ക്കൂള്‍ വിഭാഗം പാഠ്യപദ്ധതി സവിശേഷമായി പരിഗണിച്ചു കൊണ്ട് കല, വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, കായികം എന്നീ നാലു വിഭാഗങ്ങളിലാണ് ക്ലാസുകള്‍ ഒരുക്കുന്നത്.

കുട്ടികളുടെ അഭിരുചികള്‍, സര്‍ഗാത്മക ശേഷി എന്നിവ പരിപോഷിപ്പിക്കുക, കലാ കായിക പ്രവൃത്തി പരിചയ മേഖലകളിലെ താല്‍പര്യവും ശേഷികളും പ്രയോജനപ്പെടുത്തി കുട്ടികളില്‍ പഠനാഭിമുഖ്യം വളര്‍ത്തുക എന്നിവയാണ് ലക്ഷ്യം. ജില്ലയിലെ മുഴുവന്‍ ബിആര്‍സി കളുടെയും അക്കാദമിക വിഭവശേഷി ഏകോപിപ്പിക്കുന്നതിനും പദ്ധതിയിലൂടെ സാധ്യമാകും.

കൊവിഡ് കാലത്ത് കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന ഒറ്റപ്പെടലും സംഘര്‍ഷങ്ങളും ലഘൂകരിക്കുന്നതിനും മാനസികോല്ലാസം പ്രദാനം ചെയ്യുന്നതിനും ആരോഗ്യ കായിക വികാസഘട്ടങ്ങളെ ശാസ്ത്രീയമായി പരിപോഷിപ്പിക്കുന്നതിനും ശരിയായ ജീവിത ശൈലികളും മനോഭാവങ്ങളും കുട്ടികളില്‍ വളര്‍ത്തുന്നതിനും പദ്ധതിയിലൂടെ സാധ്യമാകും. സംഗീതാധ്യാപകര്‍, ചിത്രകലാ അധ്യാപകര്‍, പ്രവൃത്തിപരിചയ അധ്യാപകര്‍, കായികാധ്യാപകര്‍ എന്നിങ്ങനെ നാല് വിഭാഗം അക്കാദമിക ഗ്രൂപ്പുകള്‍ രൂപീകരിക്കും. ഈ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ 1 മുതല്‍ 9 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് നല്‍കാവുന്ന ഓണ്‍ലൈന്‍ പഠന പ്രവര്‍ത്തനങ്ങള്‍,വീഡിയോകള്‍ എന്നിവ തയ്യാറാക്കും.

വിദ്യാഭ്യാസ ഓഫീസര്‍മാര്‍,ഡയറ്റ് ഫാക്കല്‍റ്റികള്‍, ട്രെയിനര്‍ മാര്‍ എന്നിവരുടെ പ്രതിനിധികള്‍ പങ്കെടുക്കും. സമഗ്ര ശിക്ഷാ കോഴിക്കോട് ഡി പി സി യും പ്രോഗ്രാം ഓഫീസര്‍മാരും ഈ കോര്‍ ഗ്രൂപ്പില്‍ അംഗങ്ങളായിരിക്കും. നാല് വിഭാഗം അക്കാദമിക ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും വിദഗ്ധരുടെ സേവനം ലഭ്യമാക്കുകയും ചെയ്യുകയാണ് സമിതിയുടെ ഉത്തരവാദിത്വം. തയ്യാറാക്കിയ വീഡിയോ പാഠങ്ങള്‍ ജില്ലയിലെ 15 ബിആര്‍സികള്‍ മുഖേന അവരവരുടെ പരിധിയിലെ മുഴുവന്‍ പൊതു വിദ്യാലയങ്ങള്‍ക്കും കൈമാറും. വിദ്യാലയങ്ങള്‍ രക്ഷിതാക്കളുടെ ഗ്രൂപ്പുകള്‍, ക്ലാസ് ഗ്രൂപ്പുകള്‍ എന്നിവയിലൂടെ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്ക് വീഡിയോ പാഠങ്ങള്‍ ലഭ്യമാക്കും. വീഡിയോ പാഠങ്ങളുമായി ബന്ധപ്പെട്ട പഠന തെളിവുകള്‍, പ്രവര്‍ത്തന സാക്ഷ്യങ്ങള്‍ എന്നിവ ബിആര്‍സികള്‍ ശേഖരിക്കുകയും ജില്ലാ കോര്‍ ഗ്രൂപ്പിന് കൈമാറുകയും ചെയ്യും.

വിദ്യാരവത്തില്‍ പ്രതിഭ തെളിയിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനവും പ്രോത്സാഹനവും ലഭ്യമാക്കുന്നതിനായി ടാലന്റ് ലാബ് സംവിധാനം പ്രയോജനപ്പെടുത്തും. കൂടാതെ വിവിധ സ്‌പെഷലിസ്റ്റ് അധ്യാപകരുടെയും ജില്ലയിലെ കലാകാരന്മാരുടെയും സേവനം ഇവര്‍ക്കായി ഒരുക്കും. പ്രവൃത്തിപരിചയ പരിപോഷണവുമായി ബന്ധപ്പെട്ട ഓരോ വിദ്യാലയങ്ങള്‍ക്കും കുട്ടികളുടെ വീടുകളില്‍ വിദ്യാരവം ഓണ്‍ലൈന്‍ മേളകള്‍ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മയക്കുമരുന്ന് കേസ് അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും; ബിനീഷ് കോടിയേരിയുടെ സിനിമ ബന്ധങ്ങളും എന്‍സിബി അന്വേഷിക്കും

ബെംഗളൂരു : മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന് മലയാള സിനിമയുമായി അടുത്ത ബന്ധമുണ്ടെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. തുടര്‍ന്ന് മലയാള സിനിമാ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാനുള്ള നടപടികളും എന്‍സിബി ആരംഭിച്ചു കഴിഞ്ഞു. മലയാള സിനിമാ മേഖലയില്‍ ലഹരുമരുന്ന് ഉപയോഗം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അതിനു പിന്നാലെയാണ് എന്‍സിബി റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്. സിനിമാ മേഖലയിലെ ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ച്‌ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം […]

You May Like

Subscribe US Now