വിമാനത്താവളം കേന്ദ്രീകരിച്ച്‌ സ്വര്‍ണക്കവര്‍ച്ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയില്‍

author

കൊ​ണ്ടോ​ട്ടി: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച്‌ സ്വ​ര്‍ണ​ക്ക​വ​ര്‍ച്ച ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ല്‍. സ്വ​ര്‍ണം ക​ട​ത്തി​വ​ന്ന​യാ​ള്‍ വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി കാ​റി​ടി​ച്ച്‌ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച്‌ സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സി​ലാ​ണ് മു​ഖ്യ​പ്ര​തി കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് സ്വ​ദേ​ശി അ​ച്ചി​തൊ​ടി​പ​റ​മ്ബ് ഷാ​നി​ദി​നെ (31) കൊ​ണ്ടോ​ട്ടി ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ. ​ബി​ജു​വി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

2019 മാ​ര്‍ച്ച്‌ മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​വ​ന്ന ആ​ള്‍ വി​മാ​ന​മി​റ​ങ്ങി പു​ല​ര്‍​ച്ച വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി കാ​റി​ല്‍ വ​ന്ന ക​വ​ര്‍ച്ച സം​ഘം കൊ​ണ്ടോ​ട്ടി-​എ​ട​വ​ണ്ണ​പ്പാ​റ റോ​ഡി​ല്‍ മു​ണ്ട​ക്കു​ളം ഭാ​ഗ​ത്ത് ​െവ​ച്ച്‌ കാ​റി​ടി​ച്ച്‌ ര​ണ്ട​ര കി​ലോ സ്വ​ര്‍ണം ക​വ​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്ത പ്ര​തി​ക​ളു​ടെ എ​ണ്ണം എ​ട്ടാ​യി.

കൂ​ട്ടാ​ളി​ക​ളെ പി​ടി​കൂ​ടി​യ​ത​റി​ഞ്ഞ് ചൈ​ന​യി​ലേ​ക്ക് ക​ട​ന്ന പ്ര​തി അ​വി​ടെ കോ​വി​ഡ് പ​ര​ന്ന​തോ​ടെ നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ സ്വ​ര്‍ണം വി​ല്‍​പ​ന ന​ട​ത്തി​യ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ണ്ട്. ഇ​വ​ര്‍ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അവിഹിതം എതിര്‍ത്ത ഭര്‍ത്താവിനെ കൊന്നു; ഭാര്യയടക്കം മൂന്ന്​ പേരെ ഗ്രാമീണര്‍ തല്ലിക്കൊന്നു

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ഗുംല ജില്ലയില്‍ വീണ്ടും ആള്‍കൂട്ട കൊലപാതകം. അവിഹിത ബന്ധം എതിര്‍ത്ത ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന്​ സംശയിക്കുന്ന സ്​ത്രീയെയും കാമുകനെയും സുഹൃത്തിനെയുമാണ്​ ഗുംലയിലെ ഗ്രാമീണര്‍ തല്ലിക്കൊലപ്പെടുത്തിയത്​. കൊല്ലപ്പെട്ട സ്​ത്രീയുടെ ഭര്‍ത്താവിനെ മൂവരും ചേര്‍ന്ന്​ ശ്വാസം മുട്ടി കൊലപ്പെടുത്തിയതായാണ്​ വിവരം. മരിച്ചവരുമായി സ്​ത്രീയുടെ ബന്ധം ഭര്‍ത്താവ്​ എതിര്‍ത്തതിനെത്തുടര്‍ന്നാണ്​ കൊലപാതകമെന്നാണ്​ കരുതുന്നത്​. സികോയ്​ പഞ്ചായത്തിലെ ദെരാഗ്​ദി ഗ്രാമത്തില്‍ തിങ്കളാഴ്​ച രാത്രിയാണ്​ സംഭവം. 24 മണിക്കൂറിനിടെ ഗുംല ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ ആള്‍കൂട്ട കൊലപാതകമാണിത്​. […]

You May Like

Subscribe US Now