വിമാനത്താവളത്തിലെ മഷി അലര്‍ജി ഉണ്ടാക്കുന്നതായി കോണ്‍ഗ്രസ് നേതാവ്: പുതിയ ബാച്ച്‌ മഷി എത്തിച്ച്‌ അധികൃതര്‍

author

ന്യൂഡല്‍ഹി: വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ദേശിച്ച്‌ കയ്യില്‍ അടയാളപ്പെടുത്താനുപയോഗിക്കുന്ന മഷി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായി കോണ്‍ഗ്രസ് നേതാവ് മധു ഗൗഡ് യാക്ഷി പരാതി നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ നടപടി. പുതിയ ബാച്ച്‌ മഷി എത്തിച്ചതായി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചു. മഷി ഉപയോഗിച്ചതിനെ തുടര്‍ന്ന് കയ്യില്‍ വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടതായി മധു ഗൗഡ് യാക്ഷി പരാതി നല്‍കിയിരുന്നു.

ഞായറാഴ്ചയാണ് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയും വക്താവുമായ മധു ഗൗഡ് യാക്ഷി കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരിയോട് മഷി മാറ്റി നല്‍കുന്ന കാര്യം ട്വിറ്ററിലൂടെ സൂചിപ്പിച്ചത്. കയ്യില്‍ മഷി കൊണ്ടടയാളപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ മാറ്റങ്ങളും ചിത്രം സഹിതം അദ്ദേഹം ട്വീറ്റില്‍ പങ്കുവെച്ചിരുന്നു. തനിക്ക് ഇത് മൂലം തുടര്‍ച്ചയായ ചെറിച്ചിലും വേദനയും അനുഭവപ്പെട്ടതായും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പോപ്പുലര്‍ ഫ്രണ്ട് ബന്ധം: ഹ​ത്രാ​സ് യാത്രയില്‍ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നെ കസ്റ്റഡിയിലെടുത്ത് യുപി പോലീസ്

ല​ക്നോ: ഹ​ത്രാ​സ് പീ​ഡ​ന സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തേ​ക്ക് പോ​യ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നെ യു​പി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ഴി​മു​ഖം പോ​ര്‍​ട്ട​ല്‍ ലേ​ഖ​ക​ന്‍ സി​ദ്ദി​ഖ് കാ​പ്പ​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ബ​ന്ധം ആ​രോ​പി​ച്ചാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സി​ദ്ദി​ക്കി​നൊ​പ്പം മ​റ്റ് മൂ​ന്ന് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ലാ​യി. പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ഡ​ല്‍​ഹി ഘ​ട​കം സെ​ക്ര​ട്ട​റി​യാ​ണ് സി​ദ്ദി​ഖ്. ഇ​വ​ര്‍​ക്ക് പോ​പ്പു​ല​ര്‍ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ഇ​വ​രി​ല്‍ നി​ന്നും ചി​ല ല​ഘു​ലേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ത്തെ​ന്നു​മാ​ണ് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം. ഹ​ത്രാ​സി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ യു​പി​യി​ലെ […]

You May Like

Subscribe US Now