വിരമിച്ചശേഷം അന്തസ്സോടെ ജീവിക്കാനുള്ള ക്ഷേമപദ്ധതിയാണ് പെന്‍ഷന്‍ എന്ന് സുപ്രീം കോടതി

author

ന്യൂഡല്‍ഹി: പെന്‍ഷന്‍ ഔദാര്യമല്ല, വിരമിച്ചശേഷം അന്തസ്സോടെ ജീവിക്കാനുള്ള ക്ഷേമപദ്ധതിയാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. സാങ്കേതിക കാരണങ്ങള്‍ നിരത്തി പെന്‍ഷന്‍ നിഷേധിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം.

കേരളത്തില്‍ യു.ഡി. ക്ലാര്‍ക്കായി വിരമിച്ചയാളുടെ അപ്പീല്‍ തീര്‍പ്പാക്കവെയാണ് കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ സുപ്രീം കോടതി അനുകൂല വിധിയുണ്ടായിട്ടും രാജ്യത്തെ ലക്ഷക്കണക്കിന് ഇ.പി.എഫ്. പെന്‍ഷന്‍കാര്‍ക്കിടയിലെ പ്രതിസന്ധികള്‍ തീര്‍പ്പായിട്ടില്ല. ഏകദേശം 17 മാസത്തോളമായി ഇവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട്.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിനാണ് ശമ്ബളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്‍ഷന്‍ അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ വിധിവന്നത്. കേരള ഹൈക്കോടതി വിധിക്കെതിരേ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്.

പെന്‍ഷന്‍ വിഹിതം കണക്കാക്കുന്ന ശമ്ബളത്തിന് 15,000 രൂപയുടെ പരിധി നിശ്ചയിച്ച വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിവെച്ചുകൊണ്ടായിരുന്നു വിധി. വിധിക്കെതിരേ ഇ.പി.എഫ്.ഒ. നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാന്‍ വൈകുന്നതാണ് തൊഴിലാളികള്‍ക്ക് അര്‍ഹമായ ഉയര്‍ന്ന പെന്‍ഷന്‍ അനിശ്ചിതത്വത്തിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് ജൂലൈയില്‍ കോവിഡ് ബാധിച്ച്‌ മരിച്ച 69 ശതമാനം പേരും പ്രമേഹ രോഗികള്‍; മരണനിരക്ക് കൂടുതല്‍ പുരുഷന്‍മാരില്‍

കേരളത്തില്‍ കോവിഡ് ബാധിച്ച്‌ മരിച്ച കൂടുതല്‍ പേരും പ്രമേഹരോഗികള്‍ . സംസ്ഥാനത്ത് ജൂലൈയില്‍ കോവിഡ് ബാധിച്ച്‌ മരിച്ച 69 ശതമാനം പേര്‍ക്കും പ്രമേഹമുണ്ടായിരുന്നെന്ന് കണ്ടെത്തല്‍. 65 ശതമാനത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടായിരുന്നു. 12 ശതമാനം പേര്‍ അര്‍ബുദ രോഗികളായിരുന്നു. മരണനിരക്ക് പുരുഷന്‍മാരിലാണ് കൂടുതല്‍. 63 മരണങ്ങളില്‍ 51 എണ്ണമേ കോവിഡ് മരണങ്ങളായി കൂട്ടിയിട്ടുള്ളൂ എന്നും ആരോഗ്യവകുപ്പിന്റെ മരണ വിശകലന റിപ്പോര്‍ട്ട്. അതേസമയം, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 34 ലക്ഷത്തിലേക്ക്. പ്രതിദിന വര്‍ധന […]

You May Like

Subscribe US Now