വീട്ടുകാരേയും നാട്ടുകാരേയും അമ്ബരപ്പിച്ച്‌ പിണറായിയില്‍ കോഴി ‘പ്രസവിച്ചു’

author

പിണറായി : വീട്ടുകാരേയും നാട്ടുകാരേയും അമ്ബരപ്പിച്ച്‌ പിണറായിയില്‍ കോഴി ‘പ്രസവിച്ചിരിക്കുകയാണ്’. വെട്ടുണ്ടായിലെ തണലില്‍ കെ രജിനയുടെ വീട്ടിലാണ് തള്ളക്കോഴിയുടെ പ്രസവം. വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ഈ വീട്ടില്‍ എത്തിയത്.

ബീഡിത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പദ്ധതിപ്രകാരമാണ് കോഴിയെ ലഭിച്ചത്. കോഴിമുട്ടയില്‍ പലപ്പോഴും രണ്ട്‌ മഞ്ഞക്കരു കാണാറുള്ളതായും മുട്ടകള്‍ക്ക് സാധാരണയില്‍ കവിഞ്ഞ വലുപ്പം ഉണ്ടായിരുന്നതായും ഇവര്‍ പറയുന്നു. അതേസമയം പ്രസവ’ത്തിനുശേഷം തള്ളക്കോഴിക്ക് രക്തസ്രാവമുണ്ടായി ചത്തു. എന്നാല്‍ കോഴിക്കുഞ്ഞിനെ ആവരണം ചെയ്ത് മുട്ടത്തോടുണ്ടായിരുന്നില്ല.

തള്ളക്കോഴിയുടെ ഉള്ളില്‍ ഭ്രൂണം ഉണ്ടായെങ്കിലും തോടിന്റെ കവചം രൂപപ്പെട്ടിട്ടില്ല. ഭ്രൂണം വികസിച്ച്‌ നിശ്ചിത സമയമെത്തിയാല്‍ സ്വാഭാവികമായും ശരീരം അതിനെ പുറന്തള്ളാന്‍ ശ്രമിക്കും. 21 ദിവസമാണ് മുട്ട അടവെച്ച്‌ വിരിയിക്കാനെടുക്കുന്ന കാലയളവ്. അതേസമയം കോഴിയുടെ ജഡം പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളുവെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. രാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഫേസ്ബുക്ക് വിവാദം: വിവരസാങ്കേതിക പാര്‍ലമെന്ററി സമിതി യോഗം ഇന്ന്

ഫേസ്ബുക്ക് വിഷയത്തിലെ രൂക്ഷമായ ഭിന്നതകള്‍ക്കിടെ വിവരസാങ്കേതിക പാര്‍ലമെന്ററി സമിതി ഇന്ന് യോഗം ചേരും. വിദ്വേഷ പ്രചാരണത്തില്‍ ബിജെപിയെ സഹായിച്ചുവെന്ന ആക്ഷേപത്തില്‍ ഇന്ന് നടക്കുന്ന സമിതി സിറ്റിംഗില്‍ ഹാജരാകാന്‍ ഫേസ്ബുക്ക് ഇന്ത്യ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമിതിക്ക് മുന്നില്‍ ഫേസ്ബുക്ക് പ്രതിനിധി ഹാജരാകുമോ എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പോളിസി മേധാവി അംഖി ദാസിനടക്കം ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസ് നല്‍കിയത് സമിതിയില്‍ ചര്‍ച്ച ചെയ്യാതെയാണെന്ന് കാട്ടി അധ്യക്ഷന്‍ ശശി തരൂരിനെതിരെ […]

You May Like

Subscribe US Now