വീഡിയോ കോണ്‍ഫെറെന്‍സില്‍ എത്തിയ ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി ; പോലീസ് കേസെടുത്തു

author

വടകര :ആറന്മുളയില്‍ ആംബുലന്‍സ് ഡ്രൈവര്‍ കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. ഇതിനിടെ വടകര ധന്വന്തിരി ഡയാലിസിസ് കെട്ടിടം വീഡിയോ കോണ്‍ഫെറെന്‍സില്‍ ഉല്‍ഘാടനം നടത്തിയ ആരോഗ്യ മന്ത്രിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. എം എല്‍ എയും നഗരസഭ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം മൂലം മന്ത്രിയുടെ പ്രസംഗം പോലും കേള്‍ക്കാനായില്ല.

സംഭവമറിഞ്ഞു പോലീസ് എത്തിയപ്പോഴേക്കും പ്രതിഷേധമുള്‍പ്പെടെ എല്ലാം കഴിഞ്ഞിരുന്നു.സംഭവത്തില്‍ നാല് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വപ്ന സുരേഷിന് നെഞ്ചുവേദന; മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ നെഞ്ചുവേദനയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സ്വപ്ന വിയ്യൂര്‍ വ​നി​താ ജ​യി​ലി​ലെ എ​ന്‍ഐഎ ബ്ലോ​ക്കി​ലായിരുന്നു പാര്‍പ്പിച്ചിരുന്നത്. കേ​സി​ലെ മറ്റ് പ്ര​ധാ​ന പ്ര​തി​ക​ളാ​യ സ​രി​ത്ത്, സ​ന്ദീ​പ് നാ​യ​ര്‍, റെ​മീ​സ്, സം​ജു എ​ന്നി​വ​രു​ള്‍​പ്പെ​ടെ എ​ട്ടു​പേ​ര്‍ വി​യ്യൂ​ര്‍ ജ‍യി​ലി​ലാണ്. അ​തി​സു​ര​ക്ഷാ ജ​യി​ലി​ല്‍ വ​നി​താ ത​ട​വു​കാ​ര്‍​ക്ക് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് സ്വ​പ്ന​യെ വ​നി​താ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ നെഞ്ചുവേദനയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ […]

You May Like

Subscribe US Now