വീണ്ടും സ്വര്‍ണ്ണക്കടത്ത് : 1.48 കോടി രൂപയുടെ സ്വര്‍ണം പിടികൂടി കസ്റ്റംസ് ഉദ്യോഗസ്ഥര്‍

author

ചെന്നൈ : ചെന്നൈ വിമാനത്താവളത്തില്‍ നിന്നും 1.48 കോടി രൂപ വിലവരുന്ന 2.82 കിലോ സ്വര്‍ണം ചെന്നൈ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. രണ്ടുതവണയായി വിമാനത്താവളത്തിലെത്തിയ 14 പേരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സെപ്റ്റംബര്‍ 30 ന് ദുബായില്‍ നിന്നുമെത്തിയ ഏഴുപേര്‍ മലാശയത്തിലൊളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

ഇവരില്‍ നിന്നു മാത്രം, 75.5 ലക്ഷം വിലവരുന്ന 1.43 കിലോ സ്വര്‍ണമാണ് കണ്ടെടുത്തത്. മാത്രമല്ല, സെപ്റ്റംബര്‍ 29ന് വിമാനത്താവളത്തിലെത്തിയ 7 പേരും മലാശയത്തില്‍ ഒളിപ്പിച്ചു തന്നെയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സെപ്റ്റംബര്‍ 28നും 30നുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്.

ഇവരില്‍ നിന്നും 72.51 ലക്ഷം രൂപയുടെ 1.39 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണ്ണക്കടത്ത് നടത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ കസ്റ്റംസ് ആക്‌ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് വ്യാപകമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 48 റണ്‍സിന് തോല്‍പ്പിച്ച്‌ മുംബൈ ഇന്ത്യന്‍സ് വീണ്ടും വിജയ വഴിയില്‍

അബുദാബി: കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 48 റണ്‍സിന് തോല്‍പ്പിച്ച്‌ മുംബൈ ഇന്ത്യന്‍സ് വീണ്ടും വിജയ വഴിയില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ മുന്‍പില്‍ വെച്ച 192 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കിങ്‌സ് ഇലവന്‍ നിശ്ചിത ഓവറില്‍ കണ്ടെത്തിയത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് മാത്രം. രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ മുംബൈയുടെ ബൂമ്ര, രാഹുല്‍ ചഹര്‍, പാറ്റിന്‍സന്‍ എന്നിവരുടെ മികവാണ് കിങ്‌സ് ഇലവനെ കുഴക്കിയത്. നാല് […]

You May Like

Subscribe US Now