വീഴ്ചകള്‍ക്ക് കേരളം വില നല്‍കുന്നു; കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് കേന്ദ്രത്തിന്‍റെ വിമര്‍ശനം

author

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ചയുണ്ടായെന്ന് കേന്ദ്രത്തിന്‍റെ വിമര്‍ശനം. കേന്ദ്ര പ്രതിരോധ മന്ത്രി ഹര്‍ഷ് വര്‍ധനാണ് കേരളത്തെ വിമര്‍ശിച്ചത്. ഒരു മണിക്ക് പ്രക്ഷേപണം ചെയ്യാനിരിക്കുന്ന സണ്‍ഡേ സംവാദ് എന്ന പരിപാടിയിലാണ് വിമര്‍ശനം. പരിപാടിയുടെ ടീസര്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

പ്രതിരോധത്തിലെ വലിയ വീഴ്ചകള്‍ക്ക് കേരളം വില നല്‍കുന്നു എന്നാണ് മന്ത്രി പറഞ്ഞത്. ആദ്യഘട്ടത്തില്‍ കോവിഡിനെ നിയന്ത്രിക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. പിന്നീട് ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായി എന്നും മന്ത്രി ആരോപിക്കുന്നു.

കേരളത്തില്‍ കോവിഡ് ടെസ്റ്റുകള്‍ കുറയുന്നുവെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുന്നുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേള്‍വി തീരെ ഇല്ലാത്തവരെ ജോലികളില്‍ നിന്നും ഒഴിവാക്കിയിട്ടില്ല: മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: കേള്‍വി തീരെ ഇല്ലാത്തവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല എന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഒരിക്കലും സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല. വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ച 4 ശതമാനം സംവരണത്തിലെ 49 തസ്തികകള്‍ നിശ്ചയിച്ചത്. പുതിയ ഭിന്നശേഷി അവകാശ നിയമം 2016 അനുസരിച്ച്‌ ഓരോ തസ്തികയും അനുയോജ്യമാണോയെന്ന് പരിശോധിക്കുന്നത് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയാണ്. ഓരോ ജോലിയുടെയും […]

You May Like

Subscribe US Now