വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് റിമാന്‍ഡ്‌ റിപ്പോര്‍ട്ട്

author

തിരുവനന്തപുരം: വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് റിമാന്‍ഡ്‌ റിപ്പോര്‍ട്ട്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോടുള്ള രാഷ്ട്രീയ വൈരാഗ്യം ലോക്‌സഭ തെരഞ്ഞെടുപ്പ് സമയം മുതല്‍ ആരംഭിച്ചതാണ്. ഫൈസലിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതും വൈരാഗ്യം വര്‍ധിപ്പിച്ചെന്ന് റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തിന് മുന്നോടിയായി പുന്നംപാറയിലെ ഫാം ഹൗസില്‍ വെച്ച്‌ ഒന്നു മുതല്‍ ആറ്‌ വരെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസില്‍ അജിത്ത്, ഷജിത്ത്, സതി, നജീബ് എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്നത്. 14 ദിവസമാണ് പ്രതികളുടെ റിമാന്‍ഡ്‌ കാലാവധി. കൊലപാതകം നടത്താന്‍ ഇവര്‍ സഹായിച്ചിരുന്നു. കേസില്‍ നേരിട്ട് പങ്കെടുത്ത ആദ്യ നാല്‌ പ്രതികളുടെ അറസ്റ്റ് വൈകിട്ട് രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യയുടെ ജി.ഡി.പിയില്‍ റെക്കാഡ് ഇടിവ്

ഡല്‍ഹി: നടപ്പ് സാമ്ബത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ റെക്കോര്‍ഡ് ഇടിവ്. 23.9 ശതമാനം ഇടിവാണ് ഇന്ത്യയുടെ ജി.ഡി.പിയിലുണ്ടായിട്ടുള്ളത്. പ്രതിസന്ധി മറികടക്കുന്നതില്‍ കൊവിഡ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളൊന്നും കാര്യമായ ഫലം കണ്ടില്ലെന്നാണ് വിലയിരുത്തല്‍. 1996മുതല്‍ ഇന്ത്യ ത്രൈമാസ ജി.ഡി.പി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷം സമ്ബദ് വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. 2019​ ​- 20 സാമ്ബത്തിക വര്‍ഷത്തില്‍ ഒന്നാം പാദത്തില്‍ […]

You May Like

Subscribe US Now