വെന്റിലേറ്റര്‍ സൗകര്യമില്ലെന്നു പറഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്ന് തിരിച്ചയച്ച കോവിഡ് രോഗി മരിച്ചു

author

മലപ്പുറം : വെന്റിലേറ്റര്‍ സൗകര്യമില്ലെന്നു പറഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്ന് തിരിച്ചയച്ച കോവിഡ് രോഗി മരിച്ചു. കാടാമ്ബുഴ സ്വദേശിനി പാത്തുമ്മു (78) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 5.30ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

തിങ്കളാഴ്ച രാത്രി 11.30ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഇല്ലെന്നു പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്.

വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുന്നത്. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എം​പി​മാ​ര്‍ പാ​ര്‍​ല​മെ​ന്‍റി​ന് മു​ന്നി​ലെ ധ​ര്‍​ണ അ​വ​സാ​നി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പാ​ര്‍​ല​മെ​ന്‍റ് ക​വാ​ട​ത്തി​ല്‍ ന​ട​ത്തി വ​ന്ന ധ​ര്‍​ണ പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ അ​വ​സാ​നി​പ്പി​ച്ചു. പ്ര​തി​പ​ക്ഷം പൂ​ര്‍​ണ​മ​യും രാ​ജ്യ​സ​ഭ ബ​ഹി​ഷ്‌​ക്ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. കാ​ര്‍​ഷി​ക​ബി​ല്ലി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ല്‍ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​നോ​ട് നി​ല​വി​ട്ടു പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ചാ​ണ് എ​ട്ട് എം​പി​മാ​രെ സ​ഭാ​ധ്യ​ക്ഷ​ന്‍ എം. ​വെ​ങ്ക​യ്യ നാ​യി​ഡു സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള എ​ള​മ​രം ക​രീം, കെ.​കെ. രാ​ഗേ​ഷ് (സി​പി​എം) എ​ന്നി​വ​ര്‍​ക്കു​പു​റ​മേ ഡെ​റി​ക് ഒ​ബ്രി​യ​ന്‍, ഡോ​ല സെ​ന്‍ (തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്), സ​ഞ്ജ​യ് സിം​ഗ് […]

Subscribe US Now