വൈക്കത്ത് രണ്ടു യുവതികള്‍ പുഴയില്‍ ചാടി; തിരച്ചില്‍ തുടരുന്നു; ചാടിയത് ചടയമംഗലത്തു നിന്ന് കാണാതായ പെണ്‍കുട്ടികളെന്ന് സംശയം

author

വൈക്കം: മുഴിഞ്ഞ പുഴപാലത്തില്‍ നിന്നും ആറ്റില്‍ ചാടിയ രണ്ടു യുവതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. സ്കൂബാ ടീം എത്തിയാണ് രാവിലെ തിരച്ചില്‍ ആരംഭിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു ഇവര്‍ പുഴയില്‍ ചാടിയതെന്ന് ദൃസാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ പോലീസും, അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി പരിശോധന നടത്തി എങ്കിലും പത്ത് മണിയോടെ അവസാനിപ്പിച്ചു. അതേസമയം, കൊല്ലം ചടയമംഗലത്തു നിന്നും 21 വയസുള്ള രണ്ടു യുവതികളെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇവര്‍ വൈക്കം ഭാഗത്ത് എത്തിയതായാണ് പ്രാഥമികമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നത്. ഈ യുവതികളാണോ ആറ്റില്‍ ചാടിയിരുന്നതെന്നാണ് സംശയം ഉയരുന്നത്. സംഭവ സ്ഥലത്തു നിന്നും ചെരുപ്പും തൂവാലയും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആവശ്യമില്ലാത്ത സാധനങ്ങള്‍ക്കൊപ്പം കളഞ്ഞത് മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണാഭരണം അടങ്ങിയ ബാഗും, വീട്ടമ്മയ്ക്ക് 'ബോധം' വന്നത് കുറച്ച്‌ സമയം കഴിഞ്ഞ്, പിന്നെ സംഭവിച്ചത്

പൂനെ: ദീപാവലിയ്ക്ക് വീട് വൃത്തിയാക്കുന്നതിനിടെ പഴയ സാധനങ്ങളുടെ കൂട്ടത്തില്‍ വീട്ടമ്മ അബദ്ധത്തില്‍ കളഞ്ഞത് മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍. പൂനെ സ്വദേശിനിയായ രേഖ സുലേഖര്‍ എന്ന വീട്ടമ്മയാണ് കോര്‍പ്പറേഷന്റെ ചവറ് ശേഖരണ വാഹനത്തില്‍ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് കളഞ്ഞത്. ആവശ്യമില്ലാത്ത സാധനങ്ങളുടെ കൂട്ടത്തില്‍ ഒരു പഴയ ബാഗും ഉള്‍പ്പെട്ടിരുന്നു. ഇതൊക്കെ ചവറ് വണ്ടിയിലിട്ട് കുറച്ച്‌ സമയം കഴിഞ്ഞാണ് തനിക്ക് പറ്റിയ അബദ്ധം വീട്ടമ്മ തിരിച്ചറിഞ്ഞത്. രേഖയും കുടുംബവും ഉടന്‍ തന്നെ […]

You May Like

Subscribe US Now