വ്യാജ കോവിഡ് വാക്‌സിനുമായി 32കാരന്‍, രഹസ്യവിവരം ലഭിച്ചു; പിടിച്ചെടുത്തത് നിരവധി കുപ്പികള്‍

author

ഭുവനേശ്വര്‍: വ്യാജ കോവിഡ് വാക്‌സിന്‍ നിര്‍മ്മിച്ചുവെന്ന കേസില്‍ ഒഡീഷ സ്വദേശി അറസ്റ്റിലായി. പ്രഹ്ലാദ് ബിസി (32) എന്നയാളാണ് അറസ്റ്റിലായത്. ഒന്‍പതാം ക്ലാസ് വരെമാത്രം പഠിച്ചിട്ടുള്ള ഇയാളുടെ വ്യാജ വാക്‌സിന്‍ നിര്‍മാണകേന്ദ്രം റെയ്ഡുചെയ്ത പൊലീസ് കോവിഡ് വാക്‌സിനെന്ന ലേബല്‍ ഒട്ടിച്ച നിരവധി കുപ്പികള്‍ പിടിച്ചെടുത്തു.

കോവിഡ് 19 വാക്‌സിനെന്ന് അവകാശപ്പെട്ട് വന്‍തോതില്‍ വ്യാജ ഉത്പന്നം നിര്‍മ്മിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന. രാസവസ്തുക്കളും ഉപകരണങ്ങളും വാക്‌സിന്‍ നിര്‍മാണകേന്ദ്രത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കോവിഡ് വാക്‌സിനെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വ്യാജ ഉത്പന്നം വിറ്റഴിക്കാനായിരുന്നു ഇയാളുടെ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യെദിയൂരപ്പ സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം തള്ളി

ബെംഗളൂരു | കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. ശബ്ദവോട്ടോടെയാണ് പ്രമേയം തള്ളിയത്. രാത്രി വൈകിയും തുടര്‍ന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് പ്രമേയം തള്ളപ്പെട്ടത്. കൊവിഡ് ബാധിച്ചതിനാല്‍ നിരവധി നിയമസഭാംഗങ്ങള്‍ക്ക് സഭയില്‍ എത്താനാകില്ലെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശബ്ദവോട്ട് നടത്താമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചത്. ഇത് പ്രതിപക്ഷമായ കോണ്‍ഗ്രസും അംഗീകരിക്കുകയായിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപിച്ചാണ് പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. പ്രമേയത്തെ ജനതാദള്‍ (എസ്) അനുകൂലിച്ചില്ല.

You May Like

Subscribe US Now