വ്യാജ സത്യവാങ്മൂലം: ഉദ്ധവ് താക്കറെയ്ക്കും ആദിത്യക്കും സുപ്രിയയ്ക്കും എതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

author

മുംബൈ : തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച്‌ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മകനും മന്ത്രിയുമായ ആദിത്യ താക്കറെ, എന്‍സിപി എംപി സുപ്രിയ സുളെ എന്നിവര്‍ക്കെതിരെ ലഭിച്ച പരാതി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന് (സിബിഡിടി) കൈമാറി തിരഞ്ഞെടുപ്പു കമ്മിഷന്‍. നിലവില്‍ സെക്ഷന്‍ 125എ പ്രകാരം തെരഞ്ഞെടുപ്പ് സമയത്ത സമര്‍പ്പിച്ച സത്യാവാങ്മൂലം വ്യാജമാണെന്ന് തെളിഞ്ഞാല്‍ 6 മാസം തടവും പിഴയും ചുമത്തപ്പെടും.

എന്നാല്‍ പരാതികള്‍ ആദായനികുതി വകുപ്പിന് പരിശോധനയ്ക്ക് കൈമാറുക പതിവാണെന്നും നടപടിയില്‍ അസാധാരണമായി ഒന്നുമില്ലെന്നും ശിവസേന വക്താവും മന്ത്രിയുമായ അനില്‍ പരബ് പറഞ്ഞു.അഭിഭാഷകന്‍ കൂടിയായ പരബാണ് ഉദ്ധവിന്റെയും ആദിത്യയുടെയും സത്യവാങ്മൂലങ്ങള്‍ തയാറാക്കിയത്. അതേസമയം, ആരോപണം തെളിഞ്ഞാല്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച്‌ ഇവര്‍ക്കെതിരെ കേസെടുക്കാം.

ഒരു മാസം മുന്‍പാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നികുതി ബോര്‍ഡിന് ഇതു സംബന്ധിച്ച പരാതി നല്‍കിയത്. ആ പരാതിയില്‍ അന്വേഷണം നടത്തണമെന്ന് കമ്മിഷന്‍ നികുതി ബോര്‍ഡിനോട് ഒരിക്കല്‍ കൂടി ആവശ്യപ്പെട്ടിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ പറയും പ്രകാരം തന്നെയാണ് ആരോപണവിധേയരായവരുടെ സ്വത്തും മറ്റു ബാധ്യതകളുമെന്ന് പരിശോധിക്കണമെന്നാണ് പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ടിക്‌ടോക്- ഒറാക്കിള്‍ കൂട്ടുകെട്ട്; അംഗീകാരം നല്‍കി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയിലെ നിരോധനം മറികടക്കുവാന്‍ വേണ്ടി ഒറാക്കിള്‍, വോള്‍മാര്‍ട്ട് എന്നീ കമ്ബനികളുമായി ടിക്ടോക് ഉണ്ടാക്കിയ ധാരണയ്ക്കു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗീകാരം. അംഗീകാരം ലഭിച്ചതോടെ, ഇന്നലെ പ്രാബല്യത്തിലാവേണ്ടിയിരുന്ന ടിക് ടോക്ക് ഡൗണ്‍ലോഡിങ്ങിനുള്ള വിലക്ക് 27ലേക്കു നീട്ടി. ടിക്ടോക് ആപ്പിന്റെ നിയന്ത്രണത്തിനായി മൂന്നു കമ്ബനികളും ചേര്‍ന്നു ടെക്‌സസില്‍ പുതിയ കമ്ബനി രൂപീകരിക്കുമെന്നാണ് ധാരണ. 25,000 അമേരിക്കക്കാര്‍ക്ക് ജോലി ലഭിക്കുമെന്നും വിദ്യാഭ്യാസമേഖലയ്ക്കു ടിക്ടോക് 500 കോടി ഡോളര്‍ സംഭാവന നല്‍കുമെന്നും ട്രംപ് പറഞ്ഞു. […]

You May Like

Subscribe US Now