ശബരിമല നട തുറന്നു; ഭക്തര്‍ക്ക് ഇന്നു മുതല്‍ പ്രവേശനം

author

ശബരിമല: തുലാമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്ബൂതരി നടതുറന്ന് ദീപം തെളിച്ചു. കൊവിഡ് മാനദണ്ഡങ്ങളോടെ ഇന്നു മുതല്‍ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും. 250 പേര്‍ക്കാണ് പ്രതിദിനം ദര്‍ശനത്തിനുള്ള അനുമതി. കേരള പൊലീസിന്‍റെ വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്കാണ് ദര്‍ശനത്തിന് അവസരം. നിലയ്ക്കലില്‍ ഭക്തരെ ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കും

ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ആചാരപ്രകാരമുള്ള സാധനങ്ങള്‍ കൂടാതെ പരമാവധി കുറച്ച്‌ സാധനങ്ങള്‍ മാത്രമേ കൊണ്ടുവരാവൂ എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു. സാനിറ്റൈസര്‍, കൈയ്യുറകള്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരികയും ഉപയോഗിക്കുകയും വേണം. നല്ല ഗുണനിലവാരമുള്ളതും വീണ്ടും ഉപയോഗിക്കാവുന്നതുമായ മാസ്‌ക്കുകള്‍ കരുതണം. ഭക്തര്‍ സാമൂഹിക അകലം പാലിക്കണം. കൂട്ടമായി നടക്കാനോ മല കയറാനോ പാടില്ല. ദര്‍ശനത്തിന് എത്തുന്നവര്‍ 48 മണിക്കൂറിനകം ലഭ്യമായ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതാണ്. കൂടാതെ മലകയറാന്‍ പ്രാപ്തരാണെന്ന് സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൂടെ കരുതണമെന്ന് സംസ്ഥാന പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.

ഉഷഃപൂജയ്ക്കുശേഷം എട്ടുമണിയോടെ അടുത്ത വര്‍ഷത്തേക്കുള്ള ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരെ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. പന്തളം കൊട്ടാരത്തില്‍നിന്ന്‌ നിശ്ചയിച്ച കൗശിക് കെ.വര്‍മ, ഋഷികേശ് വര്‍മ എന്നീ കുട്ടികളാണ് നറുക്കെടുക്കുന്നത്. പൂജകള്‍ പൂര്‍ത്തിയാക്കി 21-ന് രാത്രി 7.30-ന് ഹരിവരാസനം പാടി നട അടയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യയും റഷ്യയും ചൈനയും വായു മലിനമാക്കുന്നു: ട്രംപ്‌

വാഷിങ്ടണ്‍ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ആഗോള വായുമലിനീകരണം വര്‍ധിപ്പിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ഭരണത്തില്‍ അമേരിക്ക ശുദ്ധമായ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുതന്നെ ഊര്‍ജസ്വാതന്ത്ര്യം കൈവരിച്ചതായും ട്രംപ് അവകാശപ്പെട്ടു. നോര്‍ത്ത് കാരലൈനയില്‍ റിപ്പബ്ലിക്കന്‍ പ്രചാരണയോഗത്തില്‍ അനുയായികളോട് സംസാരിക്കുകയായിരുന്നു ട്രംപ്. അമേരിക്കയ്ക്ക് ഏറ്റവും മികച്ച പരിസ്ഥിതി നമ്ബര്‍, ഓസോണ്‍ നമ്ബര്‍, മറ്റ് പല നമ്ബരുകള്‍ ഉണ്ട്. അതേസമയം, ഇന്ത്യയും റഷ്യയും ചൈനയും വായുവിലേക്ക് മാലിന്യം തള്ളുകയാണെന്ന് ട്രംപ് ആരോപിച്ചു. അധികാരമേറ്റ് […]

You May Like

Subscribe US Now