ശബ്ദത്തിന്റെ ആറിരട്ടി വേഗതയില്‍ സഞ്ചരിക്കുന്ന മിസൈലുകള്‍ വികസിപ്പിച്ച്‌ ഇന്ത്യ

author

ന്യൂഡെല്‍ഹി: ഇന്ത്യ ഹൈപ്പര്‍സോണിക് ടെസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ (എച്ച്‌ എസ് ടി ഡി വി) പരീക്ഷണം നടത്തി. ഇതിലൂടെ ശബ്ദത്തിന്റെ ആറിരട്ടി വേഗതയില്‍ സഞ്ചരിക്കുന്ന മിസൈലുകള്‍ വികസിപ്പിച്ചെടുക്കുന്നതിലേക്കുള്ള വഴിയൊരുങ്ങിയിരിക്കുന്നു.

തലവര മാറ്റിയെഴുതാന്‍ ജീന്‍ എഡിറ്റിംഗ്

ഒഡീഷ ബാലസൂരി എപിജെ അബ്ദുള്‍ കലാം ടെസ്റ്റിംഗ് റേഞ്ചില്‍ നിന്ന് ഇന്ന് (സെപ്തംബര്‍ ഏഴ്) 11.30നായിരുന്നു പരീക്ഷണം. ഇതോടെ ഹൈപ്പര്‍സോണിക് സാങ്കേതിക വിദ്യ വികസിപ്പിച്ച്‌ വിജയകരമായി പരീക്ഷിച്ച യുഎസിനും റഷ്യയ്ക്കും ചൈനയ്ക്കുമൊപ്പമെത്തി നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.

പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്തതാണ് എച്ച്‌ എസ് ടി ഡി വി. അഗ്‌നി മിസൈല്‍ ബൂസ്റ്റര്‍ ഉപയോഗിച്ചായിരുന്നു അഞ്ച് മിനിറ്റ് നീണ്ടുനിന്ന പരീക്ഷണം. ജ്വലന ചേമ്ബര്‍ മര്‍ദ്ദം, വായു ഉപഭോഗം, നിയന്ത്രണ മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവയുള്‍പ്പെടെ എല്ലാ നിലയിലുമുള്ള പ്രവര്‍ത്തന ക്ഷമതകള്‍ പരീക്ഷിച്ചു.

കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു

ഡിആര്‍ഡിഒ മേധാവി സതീഷ് റെഡ്ഡിയും ഹൈപ്പര്‍സോണിക് മിസൈല്‍ സംഘവുമാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സെക്കന്റില്‍ രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കുന്ന സ്‌ക്രാംജെറ്റ് എഞ്ചിനുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ വികസിപ്പിക്കാനുള്ള ശേഷി ഡിആര്‍ഡിഒയ്ക്കുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'നിഘൂഢത'; കോമാവസ്ഥയിലായ' കിം ജോംഗ് എങ്ങനെ പുറത്തുവന്നു, അപരന്റേതെന്നും ആക്ഷേപം ഉണ്ട്

സോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ അബോധാവസ്ഥയിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. രാജ്യത്ത് കഴിഞ്ഞദിവസം വീശിയടിച്ച കൊടുങ്കാറ്റില്‍ നാശനഷ്ടമുണ്ടായ തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന കിമ്മിന്റെ ചിത്രങ്ങളാണ് ഉത്തരകൊറിയന്‍ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടത്. തവിട്ടുനിറത്തുളള പാന്റും തൊപ്പിയും വെളള ഷര്‍ട്ടുംധരിച്ച്‌ ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനൊപ്പം സ്ഥിതിഗതികള്‍ വിലിയിരുത്താല്‍ ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കൊടുങ്കാറ്റില്‍ നിരവധിപേര്‍ക്കാണ് ജീവഹാനി ഉണ്ടായത്. […]

Subscribe US Now