ശമ്ബളമില്ലാത്ത അവധി അഞ്ചു വര്‍ഷമാക്കി കുറച്ച്‌ സര്‍ക്കാര്‍

author

തിരുവനന്തപുരം: കോവിഡ്‌ വ്യാപനസാഹചര്യത്തില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ കേരളസര്‍ക്കാര്‍ ചെലവു ചുരുക്കുന്നു. വിദഗ്ധസമിതികള്‍ നല്‍കിയ ശുപാര്‍ശകള്‍ അംഗീകരിച്ച്‌ ധനവകുപ്പ് ഉത്തരവിറക്കി. പദ്ധതിച്ചെലവ് ചുരുക്കുന്നതു മുതല്‍ ഓഫീസുകളിലെ പാഴ്‌വസ്തുക്കള്‍ ലേലം ചെയ്യുന്നതു വരെയുള്ള നടപടികള്‍ ഉണ്ടാവും.

തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശമ്ബളമില്ലാതെ അവധിയെടുക്കാനുള്ള കാലാവധി 20 വര്‍ഷത്തില്‍നിന്ന് അഞ്ചായി വെട്ടിക്കുറച്ചു. അഞ്ചു വര്‍ഷത്തിനു ശേഷവും ജോലിക്ക് ഹാജരാകാതിരുന്നാല്‍ രാജിവെച്ചതായി കണക്കാക്കും. നിലവില്‍ അവധി നീട്ടിക്കിട്ടിയവര്‍ക്ക് ഇത് ബാധകമായിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യ-യു.എസ് ബന്ധത്തെ ഉയരങ്ങളിലെത്തിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാം; ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈസ് പ്രസിഡന്റ് ആയിരുന്ന വേളയില്‍ ഇന്ത്യ – അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നിതില്‍ ബൈഡന്റെ സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിരുന്നെന്ന് മോദി ട്വീറ്റ് ചെയ്തു. ഇന്ത്യ-യു എസ് ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ വീണ്ടും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. വൈസ് പ്രസിഡന്‍റായി വിജയിച്ച ഇന്ത്യന്‍ വംശജ കമല ഹാരിസിനെയും […]

You May Like

Subscribe US Now