‘ശിവശങ്കര്‍ കേന്ദ്രസര്‍ക്കാരിന്റെ ഉദ്യോഗസ്ഥന്‍, പാര്‍ട്ടിക്ക് ബന്ധമില്ല: ബിനീഷ് പാര്‍ട്ടിയംഗവും അല്ല’ : യെച്ചൂരി

author

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തു കേസിലും ലഹരിക്കേസിലും സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായപ്പോള്‍ വിചിത്ര പ്രസ്താവനയുമായി സീതാറാം യെച്ചൂരി. സി.പി.എം സ്വന്തം പ്രത്യയ ശാസ്ത്രത്തില്‍ അഭിമാനിക്കുന്ന ഒരു പാര്‍ട്ടി ആയതിനാല്‍ ഇത്തരം ആരോപണങ്ങള്‍ ഉണ്ടാവുമെന്നും യെച്ചൂരി പറഞ്ഞു. ന്യൂസ് 18 നോടാണ് യെച്ചൂരിയുടെ പ്രതികരണം.

‘മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അദ്ദേഹം ഒരു ഐ‌എ‌എസ് ഉദ്യോഗസ്ഥനാണെന്നതും ഐ‌എ‌എസ് ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാരാണ് നിയമിക്കുന്നതെന്നും ഓര്‍ക്കണം. അവരെ സംസ്ഥാനത്താണ് നിയമിക്കുന്നതെങ്കിലും കേന്ദ്ര കേഡറിലും കേന്ദ്രത്തിന് കീഴിലുമാണ്. അപ്പോള്‍ എങ്ങനെയാണ് കേരള സര്‍ക്കാരിന് അതില്‍ പങ്കുണ്ടെന്ന് പറയുന്നത്?’ യെച്ചൂരി ചോദിച്ചു.

‘ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ മുഖ്യമന്ത്രി അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. ഇത് കള്ളക്കടത്തുമായി ബന്ധപ്പെട്ടതാണെന്നും കേന്ദ്ര വിഷയമാണെന്നും ഞങ്ങള്‍ പറഞ്ഞു.’ ബിനീഷ് കോടിയേരിയുടെ അറസ്റ് വിഷയത്തിലും യെച്ചൂരി പ്രതികരിച്ചു. ‘സംസ്ഥാന സെക്രട്ടറിയുടെ മകന്‍ പാര്‍ട്ടി അംഗമല്ല. രണ്ടാമതായി സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞു, അന്വേഷണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ ശിക്ഷിക്കപ്പെടണമെന്ന്’. ആരോപണ വിധേയര്‍ക്ക് ഒരു സംരക്ഷണവും നല്‍കില്ലെന്ന് നിലപാട് പാര്‍ട്ടിയും വ്യക്തമാക്കിയിട്ടുണ്ട്.

‘മകന്‍ പ്രായപൂര്‍ത്തിയായ വ്യക്തിയും സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ആളാണെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒന്നും ചെയ്തിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. മകന്റെ കാര്യത്തില്‍ പാര്‍ട്ടി മറുപടി പറയേണ്ടതില്ല. പിതാവിന്റെ കാര്യമാണെങ്കില്‍, ഞങ്ങള്‍ അന്വേഷിക്കും. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ ശിക്ഷിക്കുകയും ചെയ്യും. അതാണ് ഞങ്ങളും ആരോപണങ്ങള്‍ ഉന്നയിക്കുന്നവും തമ്മിലുള്ള വ്യത്യാസ’മെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണക്കടത്ത്: മൂന്നുദിവസം ശിവശങ്കറിന്​ നിര്‍ണായകം

കൊ​ച്ചി: യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റി​െന്‍റ ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന്​ മൂ​ന്നു​ദി​വ​സം നി​ര്‍​ണാ​യ​കം. ശി​വ​ശ​ങ്ക​ര്‍ ഇ​തു​വ​രെ ന​ട​ത്തി​യ പ്ര​തി​രോ​ധം ത​ക​ര്‍​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ചൊ​വ്വാ​ഴ്​​ച മു​ത​ലു​ള്ള ചോ​ദ്യം ചെ​യ്യ​ല്‍ ഇ.​ഡി ആ​സൂ​ത്ര​ണം ചെ​യ്​​തി​രി​ക്കു​ന്ന​ത്. സ്വ​പ്​​ന​യെ തി​രു​വ​ന​ന്ത​പു​ര​​ത്തെ വ​നി​ത ജ​യി​ലി​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ കോ​ട​തി​യി​ല്‍​നി​ന്ന്​ അ​നു​മ​തി കി​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ശി​വ​ശ​ങ്ക​റി​നെ ജ​യി​ലി​ല്‍ കൊ​ണ്ടു​പോ​യി സ്വ​പ്​​ന​ക്കൊ​പ്പം ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ്​ സൂ​ച​ന. […]

You May Like

Subscribe US Now