ശിവശങ്കര്‍ കോടതിയില്‍ നല്‍കി കുറിപ്പിന് മറുപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

author

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കോടതിയില്‍ നല്‍കി കുറിപ്പിന് മറുപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വാട്‌സ് ആപ്പ് ചാറ്റുകളില്‍ നിന്ന് സ്വര്‍ണ കള്ളക്കടത്തിലും ലൈഫ് മിഷന്‍ പദ്ധതിയിലും സ്വപ്നയ്ക്കും ശിവശങ്കറിനുമുള്ള പങ്ക് വ്യക്തമാണെന്ന് ഇ.ഡി വ്യക്തമാക്കി.
ഇ.ഡിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചാണ് എം ശിവശങ്കര്‍ ജാമ്യപേക്ഷ നല്‍കിയത്. ഇ.ഡി ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദം ചെലുത്തിയെന്നും അത് താന് നിരസിച്ചതാണ് തന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നുമായിരുന്നു എം ശിവശങ്കറിന്റെ വാദം.

ശിവശങ്കര്‍ കോഴ സ്വീകരിച്ചതിനും തെളിവുണ്ട്. ശിവശങ്കര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറിപ്പില്‍ ആ ചാറ്റുകള്‍ സൗകര്യപ്രദമായി ഉള്‍പ്പെടുത്തിയിട്ടില്ല. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണത്തിനിടയില്‍, എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമായിട്ടുണ്ട്. കെ ഫോണ്‍, സ്മാര്‍ട്ട്‌സിറ്റി കൊച്ചി തുടങ്ങിയ കരാറുകളിലും ശിവശങ്കറിന് കോഴ ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. ശിവശങ്കര്‍ ഈ പദ്ധതികളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ സ്വപ്‌നയുമായി പങ്കുവച്ചു. ശിവശങ്കറുമായി അടുത്ത ബന്ധമുള്ള വ്യക്തികളുടെ പങ്കും അന്വേഷണത്തില്‍ വരുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ദൃശ്യം 2' ന് ശേഷം മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ കോമഡി ചിത്രം 'ആറാട്ട്' 23നു ചിത്രീകരണം ആരംഭിക്കും

‘ദൃശ്യം 2’ ന് ശേഷം മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാന്‍ പോകുന്ന ‘ആറാട്ട്’ന്റെ ചിത്രീകരണം 23നു പാലക്കാട്ട് ആരംഭിക്കും. ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. കോമഡിക്കു പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു മാസ് ആക്‌ഷന്‍ ചിത്രമാണ് ആറാട്ട് എന്നാണ് സൂചന. സ്വന്തം നാടായ നെയ്യാറ്റിങ്കരയില്‍ നിന്നും ഗോപന്‍ പാലക്കാട് എത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പുലിമുരുകന് ശേഷം ഉദയ്‌കൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന […]

You May Like

Subscribe US Now