ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് ചോദ്യംചെയ്യും, അറസ്റ്റ് ചെയ്യാനും സാധ്യത

author

സ്വര്‍ണ കളളക്കടത്ത് – ഡോള‍ര്‍ ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ എറണാകുളം ജില്ലാ ജയിലില്‍ വെച്ച്‌ ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

ശിവശങ്കറിന്റെ മൊഴിയെടുത്തശേഷം വരും ദിവസങ്ങളില്‍ അറസ്റ്റ് ഉള്‍പ്പെടെയുളള തുടര്‍ നടപടികളിലേക്ക് നീങ്ങാനാണ് കസ്റ്റംസ് നീക്കം. സ്വര്‍ണക്കളളക്കടത്തിലടക്കം ശിവശങ്കറിന്‍റെ ഒത്താശ ഉണ്ടായിരുന്നെന്ന് സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റിന് മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് കസ്റ്റംസ് നീക്കം.

ശിവശങ്കറെ ചോദ്യം ചെയ്യാന്‍ അനുമതി തേടി സംസ്ഥാന വിജിലന്‍സും ഇന്ന് കോടതിയെ സമീപിക്കും. ലൈഫ് മിഷന്‍ അടക്കമുള്ള വിഷയങ്ങളിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ശിവശങ്കറെ ചോദ്യം ചെയ്യാതെ കേസന്വേഷണം മുന്നോട്ടു പോകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തി.

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ സംശയനിഴലിലാണെന്നാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കസ്റ്റംസ് പറയുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളുമുണ്ടായേക്കും. നയതന്ത്ര ബാഗ് വിട്ടുനല്‍കാന്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചതു സംബന്ധിച്ചും ചോദ്യങ്ങളുമുണ്ടാകും. രണ്ടുകേസിലും പ്രതിചേര്‍ക്കാന്‍ അനുമതി ലഭിച്ചാലുടന്‍ അറസ്റ്റിലേക്ക് കടക്കും. ഇ.ഡി. കേസില്‍ ശിവശങ്കറിന് ചൊവ്വാഴ്ച ജാമ്യംലഭിച്ചാലും വീണ്ടും അറസ്റ്റിലാകാനുള്ള സാധ്യതയാണു തെളിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചൈനയും ജപ്പാനുമടക്കമുള്ള 15 രാജ്യങ്ങള്‍ ചേര്‍ന്ന് ആര്‍സിഇപി രൂപീകരിച്ചു - ലോകത്തെ ഏറ്റവും വലിയ വ്യാപാര ബ്ലോക്ക്

ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങി ഏഷ്യ-പസിഫിക്ക് മേഖലയിലെ രാജ്യങ്ങള്‍ ചേര്‍ന്ന് റീജിയണല്‍ കോംപ്രിഹെന്‍സീവ് എക്കണോമിക്ക് പാര്‍ട്ണര്‍ഷിപ്പ് (ആര്‍സിഇപി) രൂപീകരിച്ചു. ലോകത്തെ ഏറ്റവും വലിയ വ്യാപാര ബ്ലോക്ക് ആണ് ഇതിലൂടെ നിലവില്‍ വന്നിരിക്കുന്നത്. 10 ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ആര്‍സിഇപിയുടെ ഭാഗമാണ്. ആഗോള സമ്ബദ് വ്യവസ്ഥയുടെ മൂന്നിലൊന്നിനെ ഇത് ഉള്‍ക്കൊള്ളുന്നു. ഏഷ്യാ-പസിഫിക്ക് മേഖലയില്‍ ചൈനയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായകമായേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഏഷ്യ-പസിഫിക്ക് മേഖലയില്‍ ചൈനയുടെ സ്വാധീനം […]

You May Like

Subscribe US Now