ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ജാമ്യാപേക്ഷ പരിഗണനയില്‍

author

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നേരത്തെ ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ശിവശങ്കറിന് അനുവദിച്ചത്. 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ശിവശങ്കറിന്റെ ജാമ്യാപേക്ഷയും ഇന്ന് കൊച്ചി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ശക്തമായി വാദിക്കും. 2019 ഏപ്രിലില്‍ എത്തിയ നയതന്ത്ര ബാഗേജ് പരിശോധനയില്ലാതെ കടത്തിവിടാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നും ഇതില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

സ്വര്‍ണം കടത്താന്‍ ശ്രമിച്ച നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ താന്‍ കസ്റ്റംസിനെ ബന്ധപ്പെട്ടെന്ന് ശിവശങ്കര്‍ സമ്മതിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ അറസ്റ്റ് മെമ്മോയില്‍ പറഞ്ഞിരുന്നു. തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച്‌ സ്വര്‍ണക്കടത്തില്‍ ശിവശങ്കര്‍ നേരത്തെയും ഇടപെട്ടിട്ടുണ്ടോ എന്ന സംശയവും എന്‍ഫോഴ്‌സ്‌മെന്റ് ഉന്നയിക്കുന്നുണ്ട്. ഗുരുതര ആരോപണങ്ങളാണ് അറസ്റ്റ് മെമ്മോയില്‍ ശിവശങ്കറിനെതിരെയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മുംബൈ: മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി ജാമ്യം തേടി ഇന്ന് ബോംബൈ ഹൈക്കോടതിയെ സമീപിക്കും. വൈകീട്ട് മൂന്ന് മണിക്ക് ജാമ്യാപേക്ഷ പരിഗണിക്കും. ഇന്നലെ അലിബാഗ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അര്‍ണാബിനെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇന്നലെ അലിബാഗ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അര്‍ണബിനെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് തുടങ്ങിയ വാദം രാത്രി 11 […]

You May Like

Subscribe US Now