ശിവശങ്കറിന് ഇന്ന് നിര്‍ണായകം; കസ്റ്റംസ് ചോദ്യം ചെയ്യും, ഇനി വ്യക്തത വരാനുളളത് ഏതാനും കാര്യങ്ങളില്‍ മാത്രം

author

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിയോടെ കസ്റ്റംസ് ഓഫീസിലെത്താനാണ് ശിവശങ്കറിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ പതിനൊന്ന് മണിക്കൂറോളം ചോദ്യംചെയ്‌ത ശേഷം രാത്രി പത്തോടെ അദ്ദേഹത്തെ വിട്ടയച്ചിരുന്നു.

ശിവശങ്കറിനെതിരെ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും ഏതാനും ചില കാര്യങ്ങളില്‍ മാത്രമാണ് വ്യക്തത വരാനുളളതെന്നുമാണ് കസ്റ്റംസ് നല്‍കുന്ന സൂചന. ശിവശങ്കറിന്റെ അറിവോടെ സ്വപ്ന ലോക്കറില്‍ സൂക്ഷിച്ച തുകയുടെ ഉറവിടത്തെ കുറിച്ച്‌ അന്വേഷിച്ചില്ലേയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിനോട് സ്വപ്‌നയ്‌ക്കായി ബാങ്ക് ലോക്കര്‍ തുടങ്ങാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘങ്ങള്‍ പ്രതികളല്ലാത്ത ഒരാളെ ഇത്രയധികം ചോദ്യം ചെയ്യുന്നത് ശിവശങ്കറിനെ മാത്രമാണ്. എന്‍.ഐ.എ നേരത്തെ മൂന്ന് തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്ത്. കസ്റ്റംസ് വെള്ളിയാഴ്ച രണ്ടാം തവണയാണ് വിളിപ്പിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

യു.എ.ഇ. കോണ്‍സുലേറ്റ് കേരളത്തിലേക്കെത്തിച്ച ഈന്തപ്പഴം വിതരണം ചെയ്തതിന് പിന്നിലും എം. ശിവശങ്കറെന്ന് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. തന്റെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ചടങ്ങിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചതെന്നും ശിവശങ്കര്‍ കസ്റ്റംസിനോട് സമ്മതിച്ചു.

കോണ്‍സുലേറ്റിലേക്കെത്തിയ 17,000 കിലോഗ്രാം ഈന്തപ്പഴത്തില്‍ 7000 കിലോ കാണാതായതിനെ കുറിച്ചും സ്വപ്നയുടെ വന്‍തോതിലുള്ള സ്വത്ത് സമ്ബാദനത്തെ കുറിച്ചും തനിക്കറിയില്ലെന്നും ശിവശങ്കര്‍ മറുപടി നല്‍കി. സ്വപ്‌നയ്‌ക്കും സംഘത്തിനും കമ്മിഷനായി കിട്ടിയ തുക ഡോളര്‍ ആക്കി മാറ്റുന്നതിനും ശിവശങ്കറിന്റെ ഇടപെടലുണ്ടെന്നാണ് കസ്റ്റംസ് അന്വേഷണസംഘം സംശയിക്കുന്നത്. എന്നാല്‍ ഇത് തനിക്കറിയില്ലെന്നായിരുന്നു ശിവശങ്കറിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രഹസ്യമൊഴി നല്‍കിയതിന് പിറകെ തന്നെ കൊലപ്പെടുത്താന്‍ ശ്രമമെന്ന് സന്ദീപ് നായര്‍

കൊച്ചി | യു എ ഇ നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ രഹസ്യമൊഴി നല്‍കിയതിനു ശേഷം തന്നെ ജയിലില്‍ വകവരുത്താന്‍ നീക്കം നടക്കുന്നതായി നാലാം പ്രതി സന്ദീപ് നായര്‍. തനിക്ക് വധഭീഷണിയുണ്ടെന്ന കാര്യം എന്‍ഐഎ പ്രത്യേക കോടതിയെ സന്ദീപ് ബോധിപ്പിച്ചു. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മാറ്റണമെന്നും അപേക്ഷിച്ചു. സ്വര്‍ണക്കടത്തു കേസില്‍ സന്ദീപിനെ മാപ്പുസാക്ഷിയാക്കണമെന്ന് സന്ദീപ് ആവശ്യപ്പെട്ടിരുന്നു. എന്‍ഐഎ ഇക്കാര്യത്തിന്റെ നിയമസാധ്യത പരിശോധിച്ചുവരികാണ്. ഇതിന് പിറകെയാണ് പ്രതി ജയിലില്‍ […]

You May Like

Subscribe US Now