ശീതീകരിച്ച ഭക്ഷണ പാക്കറ്റിനു മുകളില്‍ കൊവിഡ് വൈറസ് സാന്നിധ്യം; കണ്ടെത്തലുമായി ചൈനീസ് ആരോഗ്യവകുപ്പ്

author

ശീതികരിച്ച ഭക്ഷണ പാക്കറ്റിനു മുകളില്‍ സജീവ കോവൈ വൈറസിനെ കണ്ടെത്തിയെന്ന് ചൈനീസ് ആരോഗ്യവകുപ്പ്. തുറമുഖ മേഖലയായ ക്വിങ്ഡോയില്‍ ഇറക്കുമതി ചെയ്ത കടല്‍മത്സ്യത്തിന്റെ പാക്കറ്റിനു മുകളിലാണ് സജീവമായ കൊറോണ വൈറസിന്റെ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞത്.

ക്വിങ്ദാവോയില്‍ അടുത്തയിടെ കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടിരുന്നു. ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് ഭക്ഷണ പാക്കറ്റിനു മുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഏത് രാജ്യത്തു നിന്നാണ് ഭക്ഷണ പാക്കറ്റ് ഇറക്കുമതി ചെയ്തതെന്ന് സിഡിസി വ്യക്തമാക്കിയിട്ടില്ല.അതേസമയം ശീതീകരിച്ച ചെമ്മീന്‍ സൂക്ഷിച്ച കണ്ടെയ്‌നറിനുള്ളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈന ജൂലൈയില്‍ ചെമ്മീന്‍ ഇറക്കുമതി നിരോധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കാവ്യക്കും കാര്‍ത്തികക്കും വീട് ; രാഹുല്‍ഗാന്ധി എം പി ഇന്ന് കേരളത്തില്‍

മലപ്പുറം: രാഹുല്‍ഗാന്ധി എം പി ഇന്ന് കേരളത്തിലെത്തും . എട്ടുമാസങ്ങള്‍ക്കു ശേഷമാണ് എം പി കേരളസന്ദര്‍ശനം നടത്തുന്നത്. രാവിലെ പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന എം പി യെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സനും മറ്റു നേതാക്കളും ചേര്‍ന്ന് സ്വീകരിക്കും. കരിപ്പൂരില്‍ നിന്നും റോഡ് മാര്‍ഗം ഉച്ചക്ക് 12 .30 ഓടെ മലപ്പുറത്തെത്തും ശേഷം ജില്ല കളക്ടറേറ്റില്‍ കോവിഡ് അവലോകന യോഗത്തില്‍ […]

Subscribe US Now