ശ്വസന പ്രശ്‌നങ്ങള്‍: കോവിഡ് ബാധിച്ച ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി, ആരോഗ്യനില തൃപ്തികരം

author

കോവിഡ് സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയിലാണ്‌ ട്രംപിനെ പ്രവേശിപ്പിച്ചത്. വൈറ്റ് ഹൗസില്‍നിന്ന് ആശുപത്രിയിലേക്ക് മാറുന്ന വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല് ആരോഗ്യനില തൃപ്തികരമാണ്.

തന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപ് പറഞ്ഞു. തനിക്ക് മികച്ച പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ട്വിറ്ററില്‍ പങ്കുവെച്ച്‌ വീഡിയോയിലൂടെ ട്രംപ് വ്യക്തമാക്കി.

നിലവില്‍ ചെറിയ കോവിഡ് ലക്ഷണങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റില്‍ പ്രകടമാവുന്നത്. ചെറിയ തോതില്‍ ശ്വസന പ്രശ്‌നങ്ങളും അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് മൂര്‍ച്ചിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷണാത്മക ആന്റിബോഡി ചികിത്സക്ക് ട്രംപ് വിധേയനായതായി റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മോറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച്‌ നിലപാടറിയിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

മോറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച്‌ നിലപാടറിയിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ആറ് മാസക്കാലയളവിലെ പലിശയുടെ പലിശ പൂര്‍ണമായും എഴുതിതള്ളുമെന്ന് ധനമന്ത്രാലയം സുപ്രിംകോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഉപഭോക്താക്കള്‍ ഉന്നയിച്ച പരാതിയിലെ 90 ശതമാനം ആശങ്കയും പരിഹരിക്കപ്പെടുന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്നും കേന്ദ്രസര്‍ക്കാര്‍ സത്യാവാങ്മൂലത്തില്‍ വ്യക്തമാക്കി. അഞ്ചാം തിയതി മോറട്ടോറിയവുമായി ബന്ധപ്പെട്ട കേസ് സുപ്രികോടതി പരിഹരിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. രണ്ട് കോടിവരെയുള്ള ലോണുകളുടെ പലിശയുടെ പലിശ എഴുതി തള്ളാനാണ് തീരുമാനം. ചെറികിട സംരംഭകര്‍, വിഭ്യാഭ്യാസം, […]

You May Like

Subscribe US Now