ശ്വാസതടസം; അമിത് ഷായെ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചു

author

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുട൪ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നേരത്തെ അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിക്കുകയും രോഗമുക്തി നേടുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആഗസ്ത് 2നാണ് അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആഗസ്ത് 14ന് നെഗറ്റീവായി. ​ഗുരു​ഗ്രാമിലെ മേദാന്ത ആശുപത്രിയിലായിരുന്നു ചികിത്സ. ആശുപത്രി വിട്ട് നാല് ദിവസത്തിന് ശേഷം അദ്ദേഹത്തെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ആഗസ്ത് 31നാണ് ഡിസ്ചാര്‍ജ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യു.എസ്. ഓപ്പണ്‍ ; ഗ്രാന്റ് സ്ലാം കിരീടം നവോമി ഒസാക്കക്

ന്യൂയോര്‍ക്ക്: വളരെ വാശിയേറിയ യു.എസ്. ഓപ്പണ്‍ ഫൈനലില്‍ നാലാം സീഡുകാരിയായ ജപ്പാന്റെ നവോമി ഒസാക്ക ഒന്നാം സീഡുകാരിയ വിക്ടോറിയേ അസരെന്‍കയെ തകര്‍ത്ത് എറിഞ്ഞ് വനിതകളുടെ യു.എസ്. ഓപ്പണ്‍ സിംഗിള്‍ ഗ്രാന്റ് സ്ലാം കിരീടം നേടി. വാശിയേറിയ മത്സരത്തില്‍ ഒസാക്ക 1-6, 6-3, 6-3 സെറ്റുകള്‍ക്കാണ് അസരെന്‍കയെ തകര്‍ത്തത്. മത്സരത്തില്‍ ആദ്യ പകുതിയോടെ അസരെന്‍ക 6-1, 2-0 എന്ന നിലയില്‍ ലീഡ് ചെയ്യുമ്ബോള്‍ എല്ലാവരും ലോക ഒന്നാം സീഡുകാരിയായ അസരെന്‍ങ്ക തന്റെ മൂന്നാം […]

You May Like

Subscribe US Now