സംവിധായകന്‍ പി. ഗോപികുമാര്‍ അന്തരിച്ചു

author

പാലക്കാട്: സംവിധായകന്‍ പി. ഗോപികുമാര്‍ അന്തരിച്ചു. പാലക്കാട് വച്ചായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

മലയാള ചലച്ചിത്ര രംഗത്തു പി. ഭാസ്കരന്റെയൊപ്പമാണ് അരങ്ങേറ്റം. സഹ സംവിധായകനായിട്ടായിരുന്നു തുടക്കം. 1977 ല്‍ അഷ്‌ടമംഗല്യം എന്ന ചിത്രത്തിലൂടെ സംവിധായകനായി. കന്നി ചിത്രത്തില്‍ കമല്‍ ഹാസനായിരുന്നു നായകന്‍. വിധുബാല, കനക ദുര്‍ഗ്ഗ, മല്ലിക സുകുമാരന്‍ എന്നിവര്‍ വേഷമിട്ട ചിത്രമാണ്.

ഹര്‍ഷബാഷ്പം, മനോരഥം, പിച്ചിപ്പൂ, ഇവള്‍ ഒരു നാടോടി, കണ്ണുകള്‍, അരയന്നം, തളിരിട്ട കിനാക്കള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മനോരഥം, പിച്ചിപ്പൂ തുടങ്ങിയ ചിത്രങ്ങളില്‍ ബി. ഭാസ്കരന്‍ വേഷമിടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കുറഞ്ഞ വിലയില്‍ തകര്‍പ്പന്‍ 5 ജി സ്മാര്‍ട്ട് ഫോണുകളുമായി ജിയോ എത്തുന്നു

മുംബൈ: 5000 രൂപയില്‍ താഴെ വിലയ്ക്ക് റിലയന്‍സ് ജിയോയുടെ 5 ജി സ്മാര്‍ട്ട് ഫോണുകള്‍ ഇറങ്ങുമെന്ന് റിപ്പോര്‍ട്ട്. 5 ജി സ്മാര്‍ട്ട് ഫോണുകള്‍ക്ക് തുടക്കത്തില്‍ 5000 രൂപ ആയിരിക്കുമെങ്കിലും പിന്നീട് വില 2500 രൂപ വരെ താഴാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. വിപണിയില്‍ ഫോണിന്റെ സ്വീകാര്യത അനുസരിച്ചായിരിക്കും വില കുറയുന്നത്. 2 ജി നെറ്റ്‌വര്‍ക്കിലെ 200 മുതല്‍ 300 ദശലക്ഷം വരെ ഉപഭോക്താക്കളെ തങ്ങളുടെ ഭാഗമാക്കാനാണ് ജിയോ ശ്രമിക്കുന്നത്. രാജ്യത്ത് നിലവില്‍ […]

You May Like

Subscribe US Now