സംസ്ഥാനം ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് : ട്രഷറി 1400 കോടിയുടെ ഓവര്‍ ഡ്രാഫ്റ്റില്‍

author

തിരുവനന്തപുരം : സംസ്ഥാനം നീങ്ങുന്നത് ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയിലേക്കെന്ന് സൂചന.ജനുവരിയോടെ ഇതു മൂര്‍ധന്യത്തില്‍ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.കോവിഡ് കാലഘട്ടത്തിലെ വരുമാനനഷ്ടമാണ് സ്ഥിതി അതീവ ഗുരുതരമാക്കുന്നത്.നിലവില്‍, 1,400 കോടി രൂപയുടെ ഓവര്‍ ഡ്രാഫ്റ്റിലാണ് ട്രഷറി.
ദൈനംദിന ചെലവുകള്‍ക്കായി റിസര്‍വ്വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വ വായ്പ പരിധിയും കഴിഞ്ഞുള്ള തുകയാണിത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ ഓര്‍ഡര്‍ തുക തിരിച്ചടച്ചില്ലെങ്കില്‍ ട്രഷറി സ്തംഭിക്കുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. സാലറി കട്ട് അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങാനുള്ള കാരണം, വരാന്‍ പോകുന്ന ഈ സാമ്ബത്തിക പ്രതിസന്ധിയാണെന്നാണ് വിലയിരുത്തല്‍. സര്‍വരുടെയും ശമ്ബളം പിടിക്കാനാണ് ധനവകുപ്പിന്റെ തീരുമാനം.ജീവനക്കാരുടെ ശമ്ബളം പിടിക്കുന്നതിലൂടെ 500 കോടി രൂപ ലഭിക്കുമെങ്കിലും പലിശസഹിതം ഇത് തിരിച്ചടയ്ക്കേണ്ടി വരും

Leave a Reply

Your email address will not be published. Required fields are marked *

Next Post

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഡോ. റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡോ. റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിന്റെ ഭാഗമായി റിയയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. റിയയില്‍ നിന്ന് സാമ്ബത്തിക തിരിമറി സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കേസില്‍ അഞ്ചാം പ്രതിയാണ് റിയ. പോപ്പുലറിന് കീഴിയെ 4 കമ്ബനികളുടെ ഡയറക്ടറായ റിയയെ മലപ്പുറത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണ […]

You May Like

Subscribe US Now