സംസ്ഥാനത്തെ കേസുകളില്‍ സിബിഐയ്‌ക്ക്‌ ഇടപെടാനുള്ള അനുവാദം പിന്‍വലിച്ച്‌ ജാര്‍ഖണ്ഡ് സര്‍ക്കാരും

author

ജാര്‍ഖണ്ഡ്: സംസ്ഥാനത്തെ കേസുകളില്‍ സിബിഐയ്‌ക്ക്‌ ഇടപെടാനുള്ള അനുവാദം പിന്‍വലിച്ച്‌ ജാര്‍ഖണ്ഡും.ഇനി ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സംസ്‌ഥാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സിക്ക് കഴിയില്ല.

ഇതോടെ സിബിഐ നിയന്ത്രണമേര്‍പ്പെടുത്തുന്ന എട്ടാമത്തെ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്.

നേരത്തെ ബംഗാള്‍, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്‌, ചത്തീസ്‌ഗഢ്‌, കേരളം, മഹരാഷ്‌ട്ര സംസ്ഥാനങ്ങളും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്രത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ ബിജെപി ഇതര സംസ്ഥാനങ്ങളില്‍ ഏജന്‍സികളെ ഉപയോഗിച്ചുള്ള പ്രതികാര നടപടികളാണ്‌ നടന്നുകൊണ്ടിരുന്നത്‌.
ഈ സാഹചര്യത്തിലാണ്‌ സംസ്ഥാന സര്‍ക്കാരുകള്‍ സിബിഐയ്‌ക്കുള്ള അധികാരം പിന്‍വലിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അതിര്‍ത്തി സംഘര്‍ഷം; ഇന്ത്യ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയ്ക്കൊരുങ്ങി ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളിലെയും കോര്‍ കമാന്‍ഡര്‍മാര്‍ തമ്മില്‍ഇന്ന് ചര്‍ച്ച നടത്തുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.എട്ടാംതവണയാണ് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞ രണ്ട് ചര്‍ച്ചകളില്‍ നയതന്ത്രപ്രതിനിധികള്‍ കൂടി പങ്കെടുത്തെങ്കിലും വിഷയം രമ്യതയിലെത്തിയില്ല. കിഴക്കന്‍ ലഡാക്കിലടക്കം നിലയുറപ്പിച്ചിടങ്ങളില്‍ നിന്ന് ഒരിഞ്ച് പോലും പിന്മാറാന്‍ ഇരു രാജ്യങ്ങളും തയ്യാറായിട്ടില്ല. ലഫ്റ്റനന്റ് ജനറല്‍ പിജികെ മോനോനും സംഘവുമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ചര്‍ച്ചയില്‍ പങ്കെടുക്കുക. ഇതിന് പുറമേ വിദേശകാര്യ […]

You May Like

Subscribe US Now