സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം: മരിച്ചത് കോഴിക്കോട്, മലപ്പുറം, കൊല്ലം സ്വദേശികള്‍

author

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി ആണ് മരിച്ചത്. 58 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മലപ്പുറം ഒളവട്ടൂര്‍ സ്വദേശിനി ആമിനയാണ് മരിച്ച മറ്റൊരാള്‍. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ആമിനയുടെ മരണം. 95 വയസ്സായിരുന്നു. സമ്ബര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.

കൊല്ലം അഞ്ചല്‍ കോളേജ് ജംഗ്ഷന്‍ പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ സ്വദേശി വിഷ്ണുവിന്‍റെ ഭാര്യ അശ്വതിഗോപിനാഥും ഇന്ന് കോവിഡ് ബാധിച്ച്‌ മരിച്ചു. 26 വയസ്സായിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കിഡ്നി സംബന്ധമായ അസുഖങ്ങള്‍ക്ക് നേരത്തെ ചികിത്സയിലായിരുന്നു അശ്വതി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ചു, ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം: കെ.സുരേന്ദ്രന്‍

ഓണാശംസകള്‍ നേര്‍ന്ന് ധനമന്ത്രി തോമസ് ഐസക് ഫെയിസ്ബുക്കില്‍ എഴുതിയ കുറിപ്പിനെതിരേ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ . വാമന മൂര്‍ത്തിയെക്കുറിച്ചുള്ള പരാമര്‍ശത്തെക്കുറിച്ചാണ് സുരേന്ദ്രന്റെ വിമര്‍ശനം സുരേന്ദ്രന്റെ പോസ്റ്റ്: ദശാവതാരങ്ങളിലൊന്നായ വാമനമൂര്‍ത്തി ചതിയനാണെന്ന് ഐസക്കിന് പറയാന്‍ കഴിയുന്നതെന്തുകൊണ്ടാണ്? മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനന്‍. കോടാനുകോടി വിശ്വാസികളുടെ കണ്‍കണ്ട ദൈവം. ഐസക്കിന് മറ്റുമതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോ? തൃക്കാക്കരയിലെ വാമന ക്ഷേത്രത്തിലാണ് ഓണത്തോടനുബന്ധിച്ചുള്ള ഏറ്റവും വലിയ ആഘോഷം നടക്കുന്നത്. തൃക്കാക്കരയപ്പനായ വാമനമൂര്‍ത്തിയെ നടുവില്‍ പ്രതിഷ്ഠിച്ച്‌ […]

Subscribe US Now