സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; പ്രതികളെ പിടികൂടാന്‍ സാധിക്കാതെ പൊലീസ്

author

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുമ്ബോള്‍ പ്രതികളെ പിടികൂടാന്‍ സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് പൊലീസ്. സോഷ്യല്‍ മീഡിയ കമ്ബനികളില്‍ കേസുകള്‍ക്കുള്ള മറുപടി വൈകുന്നതാണ് അന്വേഷണത്തിന് തിരിച്ചടിയാകുന്നത്. കോവിഡിന് പിന്നാലെ ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് പൊലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പല പേരുകളില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ സജീവമായതോടെ പരാതികളും വര്‍ദ്ധിച്ചു. എന്നാല്‍ സൈബര്‍ കേസുകള്‍ തെളിയിക്കാന്‍ പൊലീസ് ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഫേസ്ബുക്ക് വാട്സ്‌ആപ്പ് ടെലഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ കമ്ബനികളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസമാണ് ഇതിന് കാരണം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് മുക്തനായ തെലങ്കാന മുന്‍ ആഭ്യന്തരമന്ത്രി നരസിംഹ റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ് : തെലങ്കാന മുന്‍ ആഭ്യന്തരമന്ത്രി നരസിംഹ റെഡ്ഡി അന്തരിച്ചു. 86 വയസ്സായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കോവിഡ് രോഗമുക്തനായ നരസിംഹ റെഡ്ഡി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെ വീണ്ടും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. കോവിഡിനെ തുടര്‍ന്ന് ശ്വാസകോശത്തിലുണ്ടായ തകരാറാണ് മരണ കാരണമായതെന്ന് അപ്പോളോ ആശുപത്രി അറിയിച്ചു. തെലങ്കാന സംസ്ഥാനം രൂപീകരിച്ചശേഷമുള്ള ആദ്യ ആഭ്യന്തരമന്ത്രിയാണ് നയനി നരസിംഹറെഡ്ഡി. 2014 മുതല്‍ 2018 വരെയാണ് ഇദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നത്. പ്രമുഖ […]

Subscribe US Now