സംസ്ഥാനത്ത് കൃഷിമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി 4500 കോടി അനുവദിച്ച്‌ കേന്ദ്രം: നന്ദി അറിയിച്ച്‌ കൃഷിമന്ത്രി

author

തിരുവനന്തപുരം: സംസ്ഥാനത്ത് കൃഷിമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി 4500 കോടി അനുവദിച്ച്‌ കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തില്‍ കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി വിഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടത്തുകയും നന്ദി അറിയിക്കുകയും ചെയ്‌തു. ഈ തുകയ്ക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍, കാര്‍ഷികോല്‍പാദന കമ്ബനികള്‍ എന്നിവയുടെ നേതൃത്വത്തില്‍ അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.

യന്ത്രവല്‍ക്കരണവും തൊഴില്‍സേനയുടെ പ്രവര്‍ത്തനവും ശക്തിപ്പെടുത്തുന്നതിനായി കസ്റ്റം ഹയറിങ് സെന്ററുകള്‍ ആരംഭിക്കും. താങ്ങുവില പ്രഖ്യാപനത്തില്‍ കൂടുതല്‍ സഹായം കേരളം അഭ്യര്‍ഥിച്ചു. കുരുമുളകിനും താങ്ങുവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ നെല്‍ക്കൃഷിക്ക് ഇളവുകള്‍ അനുവദിച്ച്‌ ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സുനില്‍കുമാര്‍ അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഓണക്കാലത്ത് സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും

ഓണക്കാലത്ത് സര്‍ക്കാര്‍ അനുവദിച്ച നിയന്ത്രണ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. പൊതുഗതാഗതത്തിനാണ് വലിയ തോതില്‍ ഇളവ് സര്‍ക്കാര്‍ നല്‍കുന്നത്. സെപ്റ്റംബര്‍ 2 വരെ രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ പൊതുഗതാഗതമാകാം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കെഎസ്‌ആര്‍ടിസി ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യം അനുസരിച്ച്‌ വിവിധ ഡിപ്പോകളില്‍ നിന്ന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പൊതുഗതാഗതം നടത്തും. പ്രധാന ഡിപ്പോകളില്‍ നിന്ന് […]

You May Like

Subscribe US Now