സംസ്ഥാനത്ത് ജൂലൈയില്‍ കോവിഡ് ബാധിച്ച്‌ മരിച്ച 69 ശതമാനം പേരും പ്രമേഹ രോഗികള്‍; മരണനിരക്ക് കൂടുതല്‍ പുരുഷന്‍മാരില്‍

author

കേരളത്തില്‍ കോവിഡ് ബാധിച്ച്‌ മരിച്ച കൂടുതല്‍ പേരും പ്രമേഹരോഗികള്‍ . സംസ്ഥാനത്ത് ജൂലൈയില്‍ കോവിഡ് ബാധിച്ച്‌ മരിച്ച 69 ശതമാനം പേര്‍ക്കും പ്രമേഹമുണ്ടായിരുന്നെന്ന് കണ്ടെത്തല്‍. 65 ശതമാനത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടായിരുന്നു.

12 ശതമാനം പേര്‍ അര്‍ബുദ രോഗികളായിരുന്നു. മരണനിരക്ക് പുരുഷന്‍മാരിലാണ് കൂടുതല്‍. 63 മരണങ്ങളില്‍ 51 എണ്ണമേ കോവിഡ് മരണങ്ങളായി കൂട്ടിയിട്ടുള്ളൂ എന്നും ആരോഗ്യവകുപ്പിന്റെ മരണ വിശകലന റിപ്പോര്‍ട്ട്.

അതേസമയം, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 34 ലക്ഷത്തിലേക്ക്. പ്രതിദിന വര്‍ധന ഇന്നും 70, 000 കടന്നേക്കും. രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ ഇന്നലെയും 15,000 ത്തിനടുത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രാപ്രദേശില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും പ്രതിദിന രോഗബാധിതര്‍ പതിനായിരം കടന്നു.

കര്‍ണാടകയില്‍ 9386,തമിഴ്‌നാട്ടില്‍ 5981, ഒഡിഷയില്‍ 3384, എന്നിങ്ങനെയാണ് കോവിഡ് കണക്കുകള്‍. ഡല്‍ഹിയില്‍ കേസുകള്‍ ഉയരുന്നത് ആശങ്ക ഉയര്‍ത്തുകയാണ്. ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയായ 1840 കേസുകള്‍ ഇന്നലെ രേഖപ്പെടുത്തി. രോഗമുക്തി നിരക്ക് 76.24 ശതമാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പിണങ്ങിയ കാമുകിയുടെ അമ്മയുടെ ഫോണ്‍ നമ്ബര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; 17കാരന്‍ അറസ്റ്റില്‍

ചെന്നൈ: പിണങ്ങിയ കാമുകിയുടെ അമ്മയുടെ ഫോണ്‍ നമ്ബര്‍ അശ്ലീലപരാമര്‍ശങ്ങളോടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച 17-കാരനെ പൊലീസ് അഅറസ്റ്റ് ചെയ്തു. ചെന്നൈ തൗസന്റ് ലൈറ്റ്സിലുള്ള വിദ്യാര്‍ത്ഥിയെയാണ് സൈബര്‍ സെല്‍ പിടികൂടിയത്. ഇന്‍സ്റ്റഗ്രാമിലൂടെ വ്യാജ അക്കൗണ്ട് തുടങ്ങിയാണ് യുവാവ് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണ്‍ നമ്ബര്‍ പ്രചരിപ്പിച്ചത്. വിദ്യാര്‍ത്ഥിനിയായ കാമുകിയുമായി തെറ്റിപ്പിരിഞ്ഞതിനെത്തുടര്‍ന്നാണ് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി ഫോണ്‍നമ്ബര്‍ പ്രചരിപ്പിച്ചത്. നഗ്‌നവീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും ബന്ധപ്പെടുകയെന്ന പേരിലായിരുന്നു ഫോണ്‍നമ്ബര്‍ നല്‍കിയത്. കാമുകിയുടെ പേരിലായിരുന്നു ഇന്‍സ്റ്റഗ്രാം അക്കൗണ്ട്. അശ്ലീലസന്ദേശങ്ങളുമായി ഫോണ്‍ […]

You May Like

Subscribe US Now