സംസ്ഥാനത്ത് സമ്ബര്‍ക്ക രോഗികള്‍ കൂടുന്നു; പരിശോധന വര്‍ധിപ്പിക്കാതെ സര്‍ക്കാര്‍

author

തിരുവനന്തപുരം : സംസ്ഥാനത്ത് കോറോണ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇനിയും ആയിട്ടില്ല. അതിനാല്‍ തന്നെ കേരളത്തില്‍ സമ്ബര്‍ക്ക രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. ജനങ്ങള്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യാതെ സ്വയം ലോക്ക് ഡൗണ്‍ തീര്‍ക്കണമെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നത്.

ദേശീയ ശരാശരിയെക്കാള്‍ രോഗികളുടെ എണ്ണം കൂടുമ്ബോഴും ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേരളത്തിനായിട്ടില്ല. അതേസമയം ശാസ്ത്രീയമായി തന്നെ ആവിശ്യാനുസരണം പരിശോധനകള്‍ നടക്കുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രിയുടെ വാദം.

ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാത്തതും സമ്ബര്‍ക്ക രോഗവ്യാപനത്തിന്റെ വ്യാപ്തി കൂട്ടുന്നതായി ആരോഗ്യ രംഗത്തെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ജനങ്ങള്‍ വ്യാപകമായി ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി.

കൂടുതല്‍ മേഖലകളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന പക്ഷം ജനങ്ങള്‍ക്കിടയിലുള്ള ഭരണ വിരുദ്ധ വികാരം വര്‍ധിക്കുമെന്ന് സര്‍ക്കാരിനെ സഹായിക്കുന്ന പി.ആര്‍. ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങള്‍ ഒരു പരിധിക്ക് അപ്പുറം വേണ്ടെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേള്‍വിശക്തി കുറവുള്ള വനംവകുപ്പ് താത്കാലിക വാച്ചറെ ഡി.എഫ്.ഒ മര്‍ദ്ദിക്കുകയും അകാരണമായി ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തെന്ന് പരാതി

വയനാട്: കേള്‍വിശക്തി കുറവുള്ള വനംവകുപ്പ് താത്കാലിക വാച്ചറെ ഡി.എഫ്.ഒ മര്‍ദ്ദിക്കുകയും അകാരണമായി ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തെന്ന് പരാതി. വയനാട് മാനന്തവാടി ഡി.എഫ്.ഒ ഓഫീസില്‍ ജോലി ചെയ്തിരുന്ന ഏച്ചോം സ്വദേശി മുരളിയെയാണ് പിരിച്ച്‌ വിട്ടത്. മാനന്തവാടി ഡി.എഫ്.ഒ ഓഫീസില്‍ 13 വര്‍ഷത്തിലേറെയായി താത്കാലിക വാച്ചറായി ജോലി ചെയ്തുവരികയായിരുന്നു മുരളി. വാച്ചര്‍ പണിക്ക് ശേഷം തോട്ടം പണിയും വീട്ടിലെ ശുചീകരണ ജോലിയും ചെയ്യിപ്പിച്ചിരുന്നെന്നും ഇതിന് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഡി.എഫ്.ഒ രമേശ് ബിഷ്ണോയി […]

You May Like

Subscribe US Now